ചിന്തകൾ 01
*സന്തോഷ പൂർവ്വം*
-----------------------------------------------------------
🌸 കാക്കക്കൂട്ടം ആ പരുന്തിനെ ക്രൂരമായി ആക്രമിക്കുന്നുണ്ടായിരുന്നു. രക്ഷനേടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ പരുന്ത് അതിൻ്റെ കൈവശമുണ്ടായിbരുന്ന ആ ചത്ത മീനിനെ താഴെയിട്ടു കളഞ്ഞു. കാക്കകളെല്ലാം കൂടി ആ മീനിൻ്റെ പുറകേ പോയി. ഇത് കണ്ടു കൊണ്ടിരുന്ന കൂട്ടുകാരനോട് പരുന്ത് പറഞ്ഞു, ആ ചത്ത മത്സ്യമാണ് എല്ലാത്തിനും കാരണം! അപ്പോൾ സുഹൃത്ത് പറഞ്ഞു, ചത്ത മത്സ്യമല്ല, "ചത്ത മത്സൃത്തെ നീ ചുമന്നതാണ് പ്രശ്നമായത്. !!"
🌸അതെ, ഒരാളുടെ ജീവിതം എന്നത് " അയാൾ എന്തു ചുമക്കുന്നു എന്നതിനെയത്രേ ആശ്രയിച്ചിരിക്കുന്നത് .! "
ചതിയും വഞ്ചനയും പ്രതികാരവും ചുമന്നു നടക്കുന്നവന് ജീവിതത്തിൽ ശാന്തി ലഭിക്കുമോ ?
*ശുഭദിനം നേരുന്നു*,
0 comments:
Post a Comment