ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരാം
ദുബൈ: യു.എ.ഇയിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യക്കാര്‍ക്കുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങിയതായി യു.എ.ഇയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിനും എയര്‍ലൈന്‍സുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിസകള്‍ക്കും ഡിസംബര്‍ വരെ കാലാവധിയുണ്ടെന്ന് യു.എ.ഇ അറിയിച്ചതിനാല്‍ ഇക്കാര്യത്തില്‍ തടസ്സമുണ്ടാവില്ല. വിഷയം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറുമായി സംസാരിച്ചിരുന്നു. തടസ്സമുണ്ടാകില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. റസിഡന്റ് വിസക്കാര്‍ക്ക് തിരിച്ചുവരവിന് അപേക്ഷ നല്‍കാമെന്നും അദ്ദേഹം അറിയിച്ചു.
മൂന്നുമാസം വിസ കാലാവധി ബാക്കിയുള്ളവര്‍ക്ക് മാത്രമേ വിദേശത്തേക്ക് മടങ്ങാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിെന്റ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ വിഭാഗവും എയര്‍ലൈന്‍സുകളും യാത്രക്കാര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. മാര്‍ച്ച് ഒന്നിനുശേഷം കാലാവധി കഴിഞ്ഞ വിസയുള്ളവര്‍ക്ക് യു.എ.ഇ ഡിസംബര്‍ വരെ വിസ നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും കൂട്ടാക്കാന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല. ഇത് വിവാദമായതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
അപേക്ഷിക്കേണ്ടത് എങ്ങനെ
തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ ഫെഡറല്‍ അതോറിറ്റിയുടെ വെബ്സൈറ്റായ smartservices.ica.gov.ae വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. റസിഡന്റ് വിസക്കാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ യോഗ്യത. ഇതിനായി വിസയുടെ കോപ്പി, പാസ്പോര്‍ട്ടിെന്റ കോപ്പി, യു.എ.ഇ സന്ദര്‍ശിക്കാനുള്ള കാരണം വ്യക്തമാക്കുന്ന രേഖകള്‍ എന്നിവ വേണം. മാര്‍ച്ച് ഒന്നിനുശേഷം വിസ കാലാവധി അവസാനിച്ചവര്‍ക്കും അപേക്ഷിക്കാം.
0 comments:
Post a Comment