മാറ്റത്തിന്റെ അലയൊലി അറിയാത്തവർ
മാറ്റത്തിന്റെ അലയൊലി അറിയാത്തവർ
ഭൂമിയിലെ വാസം അവസാനിപ്പിച്ച് ചൊവ്വായിലേക്കോ മറ്റേതെങ്കിലും
ഗ്രഹത്തിലേക്കോ താമസം മാറ്റാന്‍ പോലും മനുഷ്യര്‍ ശ്രമം തുടങ്ങി കഴിഞ്ഞു.
എത്രയോ കോടി വര്‍ഷത്തിന്റെ ചരിത്രം കാണും ഭൂമിയിലെ മനുഷ്യ വാസത്തിന്.
ആധുനിക കലണ്ടര്‍ പോലും രണ്ടായിരം വര്‍ഷം പിന്നിട്ടു. എന്നിട്ടും വസ്ത്രമോ
പാര്‍പ്പിടമോ ഭക്ഷണമോ യന്ത്രങ്ങളോ ഇല്ലാത്ത ആദിമ ലോകത്ത് ജീവിക്കുന്നവര്‍
ഇപ്പോഴും നമ്മുടെ ഭൂമിയില്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ?
എന്നാല്‍ അത് സത്യമാണ്. ആമസോണ്‍ പോലെയുള്ള കൊടും കാടുകളില്‍ ഇപ്പോഴും
മനുഷ്യര്‍ ലോകത്തിന്റെ മാറ്റം ഒന്നും അറിയാതെ കഴിയുന്നു. ബ്രസീലിലെ ആമസോണ്‍
കാടുകളിലുളള ആദിവാസികളാണ് വിമാനം കണ്ടപ്പോള്‍ കുന്തവുമായി
ചെറുക്കാനെത്തിയത്. പുല്ലുമേഞ്ഞ ചെറു കുടിലുകളില്‍നിന്നാണ് ഇവര്‍ ഏറെക്കുറെ
നഗ്നരായി പുറത്തുവന്നത്. പെറുവിയന്‍ അതിര്‍ത്തിയില്‍നിന്നാണ്
ഒരാഴ്ച്ചമുമ്ബ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. പുറംലോകവുമായി തീര്‍ത്തും
ഒറ്റപ്പെട്ടു കഴിയുന്ന വിഭാഗമാണ് ഇവര്‍. ഏതാണ്ട് ഇരുന്നൂറോളം ആദിവാസികള്‍
ഇവിടുണ്ടെന്നാണ് കരുതുന്നത്. ഇവരെ ശല്യപ്പെടുത്തരു തെന്നാണ് സര്‍ക്കാര്‍
നിര്‍ദേശമെങ്കിലും
കാട്ടുകള്ളന്മാരും മറ്റും ഇവരെ നിരന്തരം ആക്രമിക്കുന്നതായി
റിപ്പോര്‍ട്ടുണ്ട്. പ്രധാനമായും തടി മുറിച്ചു കടത്തുന്നവരും അനധികൃത
മൈനിംഗിനെത്തുന്നവരും വേട്ടയ്ക്കെത്തുന്നവരും
കാലിമേയ്ക്കാനെത്തുന്നവരുമൊക്കെയാണ് ഇവരെ ശല്യപ്പെടുത്തുന്നത്. നേരത്തേ,
മൈനിംഗിനെത്തിയവരെ ആമസോണ്‍ കാടുകളില്‍നിന്ന് ആദിവാസികള്‍ തുരത്തിയ സംഭവം
പുറത്തുവന്നിരുന്നു. എന്നാല്‍, ഇവര്‍ ആ വിഭാഗത്തിലുള്ളവരല്ല. ഓരോ ആദിവാസി
വിഭാഗത്തിനും അവരവരുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ചാണ് ജീവിക്കുന്നത്.
അഷാനിന്കാ ട്രൈബുകളാണ് ഇപ്പോള്‍ കാമറക്കണ്ണില്‍ പെട്ടത്. സര്‍ക്കാര്‍
സന്നദ്ധ സംഘടനകളാണ് ഇപ്പോള്‍ ഇവര്‍ക്കുള്ള സുരക്ഷിത അതിര്‍ത്തികള്‍
ഒരുക്കുന്നത്. ആദിവാസി വിഭാഗത്തിന്റെ സ്വച്ഛമായ ജീവിതത്തിനുവേണ്ടി
പ്രവര്‍ത്തിക്കുന്ന 'സര്‍വൈവല്‍ ഇന്റര്‍നാഷണലും' ഇവര്‍ക്കുവേണ്ടി
രംഗത്തുണ്ട്. കാട്ടില്‍നിന്നുള്ള പഴങ്ങളും കടലകളും മറ്റുമാണ് ആദിവാസികള്‍
ഭക്ഷണമാക്കുന്നത്. വീടുകള്‍ക്കു സമീപം വാഴകളും ഇവര്‍
നട്ടുവളര്‍ത്തുന്നുണ്ട്.

0 comments:
Post a Comment