പൊതുസ്ഥലങ്ങളില്‍ സൗജന്യ 'വൈഫൈ'യുമായി du
പൊതുസ്ഥലങ്ങളില്‍ സൗജന്യ 'വൈഫൈ'യുമായി ഡു
Posted on: 06 Mar 2014
ക്രമേണ മറ്റു എമിറേറ്റുകളിലും വൈഫൈ സൗകര്യം വ്യാപകമാക്കുമെന്ന് ഡു അധികൃതര്‍ വ്യക്തമാക്കി. വിഷന്‍ 2021ലേക്കുള്ള യാത്രയിലെ നിര്‍ണായക നിമിഷങ്ങളാണിതെന്ന് ഡു ചെയര്മാന് അഹമ്മദ് ബിന്‍ അല്‍ ബയാത് പ്രസ്താവനയില്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് തങ്ങളുടെ സമയം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ സൗകര്യമൊരുക്കുന്നതിലൂടെയാണ് നഗരങ്ങള്‍ പുരോഗതിയിലേക്ക് നയിക്കപ്പെടുന്നത് അദ്ദേഹം പറഞ്ഞു. ഡൗണ്‍ ടൗണ്‍ ദുബായിലെ മുഹമ്മദ് ബിന്‍ ബോലേവാര്‍ഡില്‍ ഡു നേരത്തെ തന്നെ സൗജന്യ വൈഫൈ സൗകര്യമൊരുക്കിയിട്ടുണ്ട്. ബോലേവാര്‍ഡിലെ മൂന്നര കിലോമീറ്റര്‍ പ്രദേശത്ത് ഈ സൗകര്യം ലഭ്യമാകുന്നുണ്ട്.
0 comments:
Post a Comment