വിവാദ ദൃശ്യം ഗേള്‍ അന്‍സിബ പുതിയ പദവിയിലേക്ക്
വിവാദ ദൃശ്യം ഗേള്‍ അന്‍സിബ നായികാ പദവിയിലേക്ക്
സോഷ്യല്‍ മീഡിയയിലും സെലിബ്രിറ്റി സൈറ്റുകളിലും പ്രചരിച്ച ചിത്രങ്ങളുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കൊടുവില്‍ അന്‍സിബ മലയാളത്തില്‍ നായികാ പദവിയിലേക്ക്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അന്‍സിബ കൃഷ് ജെ സത്താറിന്റെ നായികയായാണ് അഭിനയിക്കുന്നത്. നവാഗതന് ടി എ തൌഫീക് സംവിധാനം ചെയ്യുന്ന ജോണ്‍ ഹോനായിയിലാണ് രണ്ടുപേരും ഒന്നിക്കുന്നത്.
ദൃശ്യത്തിന് മുന്‍പ് അഭിനയിച്ച് തുടങ്ങിയ ഗൂണ്ടായാണ് അന്‍സിബയുടെ ആദ്യ മലയാള ചിത്രം. പുന്നഗൈ പയനം, പാക്കണം പോലിരിക്ക് തുടങ്ങിയവയാണ് അന്‍സിബ അഭിനയിക്കുന്ന തമിഴ് ചിത്രങ്ങള്‍. ലേഡീസ് ആന്‍ഡ് ജെന്റില്മാന് ആണ് കൃഷിന്റേതായി പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രം. ഇപ്പോള്‍ ടു നൂര്‍ വിത്ത് ലവ്, തക്കാളി എന്നിവയാണ് കൃഷ് അഭിനയിച്ചുകൊണ്ടിരിക്കുന്ന മലയാള ചിത്രങ്ങള്‍. 22 ഫീമെയില്‍ കോട്ടയത്തിന്റെ തമിഴ്, തെലുങ്ക് റിമെയ്കുകളിലെ നായകന് കൃഷായിരുന്നു. പഴയ ഇന്‍ ഹരിഹര്‍ നഗറിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് ടൈറ്റിലായി സ്വീകരിച്ച ജോണ്‍ ഹൊനായിയില് മുകേഷ്, സിദ്ധിക്,അശോകന്, ജഗദീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
0 comments:
Post a Comment