Breaking News
Loading...
Sunday, March 23, 2014

സ്ത്രീകള്‍ക്ക് അഭയമൊരുക്കാന്‍ മമ്മൂട്ടിക്കൊപ്പം വിരൊന്നൊരുക്കി അന്വേഷി

സ്ത്രീകള്‍ക്ക് അഭയമൊരുക്കാന്‍ മമ്മൂട്ടിക്കൊപ്പം വിരൊന്നൊരുക്കി അന്വേഷി




കോഴിക്കോട്: സ്ത്രീകളെ സംരക്ഷിക്കാന്‍ സ്ത്രീകള്‍തന്നെ ഇറങ്ങേണ്ടിവരുന്നത് നാണക്കേടാണെന്ന് മമ്മൂട്ടി. അന്വേഷി ഷോര്‍ട്ട് സ്‌റ്റേ ഹോമിനായി നടത്തിയ 'അഭയംഡിന്നര്‍ വിത്ത് മമ്മൂട്ടി' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശക്തിയില്ലാത്തവരല്ല സ്ത്രീകള്‍. സ്വയം പ്രതിരോധിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം. ആണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ സഹോദരിയെ സംരക്ഷിക്കേണ്ടതിന്റെ മഹത്ത്വംകൂടി ഓര്‍മപ്പെടുത്തണമെന്നും മമ്മൂട്ടി പറഞ്ഞു. അന്വേഷിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. 

നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന സംഭവങ്ങള്‍പോലും അറിയാത്തവരാണ് ഇന്നുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷനായ എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞു. 25,000 രൂപയുടെ ചെക്കും അദ്ദേഹം കൈമാറി. 

സ്ത്രീകള്‍ക്ക് സ്വയം ബഹുമാനിക്കാനും അഹങ്കരിക്കാനും കഴിയണമെന്ന് നടി മംമ്ത മോഹന്‍ദാസ് ഓര്‍മപ്പെടുത്തി. സ്ത്രീകള്‍ സ്വയം തീരുമാനിച്ചാല്‍ നമ്മുടെ പരിധിയിലേക്ക് ആരും കടന്നുവരില്ലെന്നും അതിനുള്ള ശക്തി ഉണ്ടാകണമെന്നും മംമ്ത പറഞ്ഞു. മൂഴിക്കല്‍ വിരിപ്പില്‍ എട്ട് സെന്റ് സ്ഥലത്ത് ഒരുങ്ങുന്ന അന്വേഷി ഷോര്‍ട്ട് സ്‌റ്റേ ഹോമിന്റെ പ്രവര്‍ത്തനം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്വേഷി പ്രസിഡന്റ് കെ.അജിത, സെക്രട്ടറി പി.ശ്രീജ എന്നിവര്‍ പറഞ്ഞു. 

മമ്മൂട്ടിക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. തനിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ജനങ്ങളെ നിയന്ത്രിച്ചും ഇടയ്ക്ക് മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തിയും മമ്മൂട്ടി ജനങ്ങളെ ൈകയിലെടുത്തു. ഓരോ കുടുംബമായി വന്ന് തനിക്കൊപ്പം നില്‍ക്കണമെന്നും എന്നാല്‍മാത്രമേ ഫോട്ടോയെടുക്കൂവെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് അത് സ്വീകരിച്ചത്. 

മമ്മൂട്ടിയോടൊത്ത് ഭക്ഷണം, ഒപ്പം തേജ് ഓര്‍ക്കസ്ട്രയുടെ സംഗീതവിരുന്നും ചേര്‍ന്നപ്പോള്‍ മനസ്സും വയറും ഒരുപോലെ നിറഞ്ഞാണ് ചടങ്ങില്‍ പങ്കെടുത്തവര്‍ പിരിഞ്ഞത്. ഒരു നല്ല ലക്ഷ്യത്തിന് വേണ്ടി കൈകോര്‍ത്തതിന്റെ സന്തോഷവുമായി. 

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger