ഏറ്റവും വലിയ അബായയും തയ്യാര്‍: ദുബായിക്ക് വീണ്ടും ഗിന്നസ് റെക്കോഡ്
ഏറ്റവും വലിയ അബായയും തയ്യാര്‍: ദുബായിക്ക് വീണ്ടും ഗിന്നസ് റെക്കോഡ്
ദുബായ്: ഗള്‍ഫ് മേഖലയിലെ മുസ്ലിം സ്ത്രീകള്‍ ഉപയോഗിക്കുന്ന അബായ എന്ന വസ്ത്രത്തിന്റെ പേരില്‍ ദുബായിക്ക് പുതിയൊരു ഗിന്നസ് റെക്കോഡ് കൂടി.
ലോകത്തിലെ ഏറ്റവും വലിയ അബായയാണ് കഴിഞ്ഞ ദിവസം നിര്‍മിച്ചത്. പത്ത് മീറ്റര്‍ നീളവും 5.47 മീറ്റര്‍ വീതിയുമുള്ള അബായ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രൂപപ്പെടുത്തിയത്. ദുബായിലെ പ്രമുഖ ഫാഷന്‍ ഡിസൈനറും ജീവകാരുണ്യ പ്രവര്‍ത്തകയുമായ അയിഷ സിദ്ധിഖയാണ് ഈ ഗിന്നസ് അബായയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. അല്‍ മവാഹെത് എന്ന സ്ഥാപനത്തിലെ അംഗവൈകല്യമുള്ള കലാകാരന്മാരുടെ സൃഷ്ടികള്‍ക്കുള്ള പ്രചാരണം എന്ന നിലയിലാണ് അയിഷ സിദ്ധിഖ ഈ സംരംഭം കൊണ്ട് ലക്ഷ്യമിട്ടത്.
മവാഹെത് ആര്‍ട്ട് സ്റ്റുഡിയോയിലെ കലാകാരന്മാര്‍ രൂപം നല്‍കിയ അബായ ദുബായിലെ മെര്‍മെയ്ഡ് ഡിജിറ്റല്‍ പ്രിന്റിങ് പ്രസ്സിലാണ് നിര്‍മിച്ചത്. പരിസ്ഥിതിസൗഹൃദമായ തുണികളില്‍ വസ്തുക്കള്‍ അച്ചടിക്കുന്ന സ്ഥാപനമാണ് മെര്‍മെയ്ഡ്. ഗിന്നസ് റെക്കോഡിനായി ഒരുക്കിയ അബായയുടെ ഫിനിഷിങ് പ്രവര്‍ത്തനങ്ങളും ഇവിടെ തന്നെയാണ് നിര്‍വഹിച്ചത്.
നാലഞ്ച് തവണ ഇതിനായി മാതൃകകള്‍ സൃഷ്ടിച്ചശേഷമാണ് ഗിന്നസ് ബുക്ക് അധികൃതര്‍ നിര്‍മാണത്തിന് നിര്‍ദേശം നല്‍കിയത്. അവസാന ഡിസൈനിങ്ങിനും നിര്‍മാണത്തിനുമായ രണ്ടാഴ്ചയോളം എടുത്തു. തുടര്‍ന്ന് ബര്‍ദുബായിയലെ ബസ്തക്കിയയില്‍ അബായ പ്രദര്‍ശനത്തിനെത്തിച്ചു. അവിടെ വെച്ചാണ് ഗിന്നസ് ബുക്ക് അധികൃതര്‍ റെക്കോഡ് സൃഷ്ടിച്ചതായുള്ള അംഗീകാരവും നല്‍കിയത്. ഗിന്നസ് ബുക്കില്‍ കയറിയതോടെ ആ അബായ ഇനി അയിഷ സിദ്ധിഖയുടെ ഗാലറിയിലേക്ക് മാറ്റാനാണ് ആലോചന.
0 comments:
Post a Comment