Breaking News
Loading...
Friday, March 14, 2014

അധികാരം കിട്ടിയാല്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്ക്കുമെന്ന് കെജ്‌രിവാള്‍

അധികാരം കിട്ടിയാല്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്ക്കുമെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: രാജ്യത്തെ മാധ്യമങ്ങളെ മുഴുവന്‍ നരേന്ദ്ര മോദിവാങ്ങിയെന്നും അധികാരത്തില്‍ വരികയാണെങ്കില്‍ ഇക്കാര്യത്തില്‍ കുറ്റക്കാരായ മാധ്യമ പ്രവര്‍ത്തകരെ ജയിലിലടയ്ക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടത്തിയ ഫണ്ട് റെയിസിംഗ് വിരുന്നിനിടെയാണ് കെജ്‌രിവാള്‍ ഈ പരാമര്‍ശം നടത്തിയത്. കെജ്‌രിവാളിന്റെ പരാമര്‍ശമടങ്ങിയ വീഡിയോ ടേപ്പ് ഒരു ചാനലാണ് പുറത്തുവിട്ടത്.

മാധ്യമങ്ങള്‍ വില്‍ക്കപ്പെടുന്നത് ഒരു വലിയ രാഷ്ടീയ ഗൂഢാലോചനയാണെന്നും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍ മാധ്യമപ്രവര്‍ത്തകരേയും കുറ്റക്കാരായ എല്ലാവരേയും ജയിലിലടക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ ഒരു വര്‍ഷമായി മോദി ഇവിടെയെത്തി, അവിടെയെത്തി, ഇതുപറഞ്ഞു, അതുപറഞ്ഞു എന്നൊക്കെ എല്ലാദിവസവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാമരാജ്യം വരുന്നു, അഴിമതി ഇല്ലാതാകുന്നു എന്നുപോലും വാര്‍ത്ത വരുന്നു. എന്തിനാണ് അവരിങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത്? കാരണം കോടിക്കണക്കിന് രൂപയാണ് അവര്‍ക്ക് കിട്ടുന്നത്. അതേസമയം, കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഗുജറാത്തില്‍ 800 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. എന്നാല്‍ ഇക്കാര്യം ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.'മാധ്യമങ്ങളെ മുഴുവന്‍ മോദി വന്‍വിലകൊടുത്ത് മൊത്തത്തില്‍ വാങ്ങിയിരിക്കുകയാണ്. കെജ്‌രിവാള്‍ ആരോപിച്ചു.

പരാമര്‍ശത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസ്സും സിപിഐയും രംഗത്ത് വന്നതോടെ അദ്ദേഹം വാര്‍ത്ത നിഷേധിച്ചു. മാധ്യമങ്ങള്‍ക്കെതിരെ താന്‍ ഇത്താരത്തില്‍ സംസാരിച്ചിട്ടില്ലെന്നാണ് കെജ്‌രിവാള്‍ പിന്നീട് പറഞ്ഞത്.

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger