ഭീമന് മാംസഭോജി ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി
വാഷിങ്ടണ്‍ : പതിനഞ്ച് കോടിവര്‍ഷം മുമ്പ് ഭൂമിയിലുണ്ടായിരുന്ന മാംസഭോജിയായ ഭീമന് ദിനോസര്‍ സ്പീഷിസിന്റെ ഫോസില്‍ പോര്‍ച്ചുഗലില്‍ കണ്ടെത്തി.
ജുറാസിക് കാലഘട്ടത്തില്‍ യൂറോപ്പിലുണ്ടായിരുന്ന ഏറ്റവുംവലിയ ദിനോസര്‍ വര്ഗമാണിതെന്ന് ഗവേഷകര്‍ പറയുന്നു ടൊര്‍വൊസോറസ് ഗുര്‍നെ എന്നാണ് പുതുതായി കണ്ടെത്തിയ സ്പീഷിസിന് പേരിട്ടിരിക്കുന്നത്.
മാംസഭോജികളിലെ രാജാവ് എന്നാണ് ടൊര്‍വൊസോറസ് ഗുര്‍നെ വിശേഷിക്കപ്പെടുന്നത്. 10 മീറ്ററിലേറെ നീളവും അഞ്ചുടണ്‍ ഭാരവുമുള്ള ദിനോസറിനെ മറ്റാര്‍ക്കും എതിരിടാനാവുമായിരുന്നില്ല.
ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവുംവലിയ മാംസഭോജിയായ ടൈറനൊസോറസ് റെക്സുമായി വലിപ്പത്തില്‍ കിടപിടിക്കുന്നതാണ് പുതിയ സ്പീഷിസ്.
അക്കാലത്തെ ഭക്ഷ്യശൃംഖലയെ മനസ്സിലാക്കുന്നതില്‍ പുതിയ കണ്ടെത്തലിന് വലിയ പ്രാധാന്യമുണ്ടെന്ന് കന്‍സാസ് സര്‍വകലാശാലാ പാലിയന്ന്തോളജിസ്റ്റ് ഡേവിഡ് ബുര്ഹാം ചൂണ്ടിക്കാട്ടി. സസ്യഭുക്കുകളായ ചെറിയ ദിനോസറുകളെ ഇവ ആക്രമിച്ച് ഭക്ഷണമാക്കിയിരിക്കാമെന്നും ബുര്ഹാം അഭിപ്രായപ്പെടുന്നു.
വടക്കേ അമേരിക്കയിലാണ് ഗുര്നെക്ക് സമാനമായ ദിനോസര്‍ ഫോസിലുകള്‍ മുമ്പ് കണ്ടെത്തിയിട്ടുള്ള
ത്
കടപാട് : മാതൃഭൂമി
0 comments:
Post a Comment