Breaking News
Loading...
Saturday, March 22, 2014

ചുടു ചുംബനത്തിന്‌ ഞാനെന്തിന്‌ ഖേദിക്കണം?

ചുടു ചുംബനത്തിന്‌ ഞാനെന്തിന്‌ ഖേദിക്കണം?



ചുടുചുംബനസീനില്‍ അഭിനയിച്ചതിന്‌ താനെന്തിന്‌ ഖേദിക്കണമെന്ന്‌ പ്രശസ്‌ത താരം ഹണി റോസ്‌. അരുണ്‍ കുമാര്‍ അരവിന്ദിന്റെ പുതിയ ചിത്രം വണ്‍ ബൈ ടു വിലെ ലിപ്പ് ലോക്ക് സീനിലെ ചുടു ചുംബന സീനിലൂടെയാണ്‌ ഹണിറോസ്‌ വിവാദ നായികയായത്‌.

ട്രവാന്‍ട്രം ലോഡ്ജിലെ എന്റെ വേഷവും വിവാദമാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നതായും താരം പറഞ്ഞു. 'വണ്‍ ബൈ ടു'വില്‍ മുരളി ഗോപിക്ക് ഒപ്പമാണ് ലിപ്പ് ലോക്ക് സീനില്‍ അഭിനയിച്ചത് . ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ വൈറലായി കഴിഞ്ഞു. ലിപ്പ് ലോക്ക് രംഗത്തിനെതിരെ പരക്കെ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹണി റോസിന്റെ പ്രതികരണം.

'സിനിമയില്‍ അങ്ങനെ ഒരു ഇമേജ് വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നത് ചെയ്യുകയാണ് നടിയുടെ ലക്ഷ്യം. ലിപ്പ് ലോക്ക് രംഗം ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് ആവശ്യമാണ്. അതുകൊണ്ടാണ് മുരളി ഗോപിയുമൊത്തുള്ള ചുംബന രംഗത്തില്‍ അഭിനയിച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ ആവശ്യമാണെങ്കില്‍ അതിലൊരു തെറ്റുമില്ലെന്ന പക്ഷക്കാരിയാണ് ഹണി റോസ്. മുരളിഗോപിക്കൊപ്പം അങ്ങനെ ഒരു രംഗ ചെയ്യാന്‍ യാതൊരു കുഴപ്പവുമില്ലായിരുന്നുവെന്നും ഹണി റോസ് പറഞ്ഞു. ഓരോ സീനും മുരളി ഹണിയ്ക്ക് കൃത്യമായി പറഞ്ഞു കൊടുത്തിരുന്നു. ചിത്രത്തില്‍ ഡോ. പ്രേമ എന്ന കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്.


ഈ കഥാപാത്രം ഏറെ സന്തോഷം നല്‍കുന്നു. ഫഹദ് ഫാസില്‍ ഇതാദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് വണ്‍ ബൈ ടു. അഭിനയ, ശ്യാമപ്രസാദ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. സൈക്കോ ത്രില്ലറായ ഈ സിനിമയില്‍ മുരളി ഗോപി ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. ജയമോഹനാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജോമോന്‍ തോമസാണ്. ഗോപി സുന്ദറാണ് സംഗീതസംവിധാനം, ഗാനരചന ഹരിനാരായണന്‍ .

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger