കാണാതായ വിമാനം: പുതിയ വിവരങ്ങൾ
കോലാലംപുര്‍ : അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 പേരുമായി കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ ഇന്ത്യന്‍മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് യു.എസ് വ്യക്തമാക്കി. പുതിയ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
വിമാനം കാണാതായിട്ട് ഒരാഴ്ചയായി. തെക്കന്‍ ചൈനാക്കടലിന് മുകളില്‍വെച്ചാണ് വിമാനം അപ്രത്യക്ഷമായത്. ഇന്ത്യയും അമേരിക്കയും ഉള്‍പ്പടെ 12 രാജ്യങ്ങളുടെ നേതൃത്വത്തില്‍ 42 കപ്പലുകളും 39 വിമാനങ്ങളുമാണ് തിരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നത്.
ഇതിനിടെ, വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഉപഗ്രഹചിത്രം ചൈന പുറത്തുവിട്ടത് ആശയക്കുഴപ്പത്തിനിടയാക്കി. വിയറ്റ്നാമിന് സമീപം കടലില്‍ വിമാനത്തിന്റേതെന്ന് തോന്നിക്കുന്ന മൂന്ന് ഭാഗങ്ങള്‍ ഒഴുകിനടക്കുന്നതിന്റെ ചിത്രമാണ് ചൈന പുറത്തുവിട്ടത്.
ചൈന പുറത്തുവിട്ട വിവരം തെറ്റാണെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു. (ചിത്രം: എ പി)
0 comments:
Post a Comment