ATM തയാര്‍: ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു രൂപ
മുംബൈ: എ.ടി.എമ്മില്‍നിന്ന് കാശ് മാത്രമല്ല ഇനി വെള്ളവും കിട്ടും. മുംബൈ നഗരവാസികള്‍ക്കാണ് എ.ടി.എമ്മില്‍ കൂടി ജലം ലഭ്യമാകുന്നത്.
വന്ദന ഫൗണ്ടേഷനാണ് അക്വാറ്റം എന്ന പേരില്‍ വാട്ടര്‍ വെന്‍ഡിങ് മെഷീന് സ്ഥാപിച്ചത്. ഒരു കുപ്പി വെള്ളത്തിന് 15 രൂപ നല്‍കേണ്ടി വരുന്ന സ്ഥലത്താണ്, കേവലം ഒരു രൂപ നല്കിയാല് എ.ടി.എമ്മില്‍ നിന്ന് ഒരു ലിറ്റര്‍ വെള്ളം കിട്ടുന്നത്.
ഒരു ദിവസം ആയിരം ലിറ്റര്‍ വെള്ളം ഇപ്രകാരം എ.ടി.എമ്മില്കൂടി ലഭ്യമാകുമെന്നാണ് വന്ദന ഫൗണ്ടേഷന് പറയുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വന്ദന. ഇവര്‍ക്കൊപ്പം അക്വാക്രാഫ്ട് എന്ന സമാനമായ മറ്റൊരു സംഘടനയും ചേര്‍ന്നാണ് ഈ ജല എ.ടി.എം ഒരുക്കിയത്.
ശുദ്ധജലപ്രശ്നം രൂക്ഷമായ മാന്‍കുര്‍ഡ് പ്രദേശത്താണ് എ.ടി.എം സ്ഥാപിച്ചിരിക്കുന്നത്. പ്രീപെയ്ഡ് കാര്‍ഡ് മുഖേനയാണ് പണമടച്ച് ഇതില്‍ നിന്ന് വെള്ളം ലഭ്യമാക്കുന്നത്.
0 comments:
Post a Comment