സിംകാര്‍ഡ് രജിസ്റ്റര്‍ ചെയ്യാത്തവരുടെ നമ്പര്‍ റദ്ദാക്കല്‍ 17 മുതല്‍
വെള്ളി വൈകിട്ട് നാലു മുതല്‍ 10 വരെയാണ് എത്തിസലാത്തിന്റെ പ്രമുഖ ഔട്ട്ലെറ്റുകളില്‍ രജിസ്ട്രേഷന്‍ നടക്കുക. മറ്റുദിവസങ്ങളില്‍ ഓഫീസ് പ്രവൃത്തി സമയങ്ങളിലാണ് രജിസ്ട്രേഷന്‍. കൂടാതെ, എത്തിസലാത്തുമായി സഹകരിക്കുന്ന 40 സ്ഥാപനങ്ങളിലും രജിസ്ട്രേഷന് സൗകര്യമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു.
എമിറേറ്റ്സ് തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്‌പോര്‍ട്ട്, റെസിഡന്‍സ് വിസ എന്നിവയുമായാണ് വിദേശികളായ വരിക്കാര്‍ സിം കാര്‍ഡ് രജിസ്ട്രേഷന് എത്തേണ്ടത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് www.etisalat.ae മുഖേന നടപടികള്‍ക്ക് തുടക്കമിടാം. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി എത്തിസലാത്ത് ഔട്ലെറ്റുകളെ സമീപിക്കണം. രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി 800121 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്. മലയാളം അടക്കമുള്ള നാല് ഭാഷകളില്‍ ടോള്‍ ഫ്രീ നമ്പറില്‍ സേവനം ലഭ്യമാണ്.
നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ കണക്ഷന്‍ 17 മുതല്‍ റദ്ദാക്കിത്തുടങ്ങും. മൊബൈല്‍ നമ്പറുകളുടെ ദുരുപയോഗം തടയുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രാ)യുടെ നിര്‍ദേശപ്രകാരമാണ് ഇത്തിസലാത്ത് നമ്പര്‍ രജിസ്ട്രേഷന് തുടക്കമായത്. 'മൈ നമ്പര്‍ മൈ ഐഡന്റിറ്റി' എന്ന പേരിലാണ് കാമ്പയിന്‍ നടക്കുന്നത്.
0 comments:
Post a Comment