Breaking News
Loading...
Sunday, June 9, 2013

കൂടോത്രം ചെയ്ത് ബോസിനിട്ട് പണികൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ സൗദിയില്‍ പിടിയില്‍


ബോസിനിട്ട് കൂടോത്രം ചെയ്യാന്‍ ഇന്ത്യയില്‍നിന്നും സാധനങ്ങള്‍ എത്തിച്ച 33കാരനായ ഇന്ത്യക്കാരന്‍ സൗദിയില്‍ അറസ്റ്റില്‍ . സ്‌പോണ്‍സര്‍ക്കെതിരേ മാരണം ചെയ്താല്‍ പെട്ടെന്ന് ധനികനാകാം എന്ന ഉപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ആഭിചാരത്തിനുള്ള ഏലസ് ഇന്ത്യയില്‍ നിന്ന് സൌദിയിലേക്ക് വരുത്തിച്ചത്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയില്‍ നിന്ന് പോസ്റ്റല്‍ ആയി എത്തിയ കവറില്‍ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മാന് പകരം പൊലീസ് ഡിറ്റക്ടീവ് ആണ് ഇന്ത്യക്കാരന് കവര്‍ കൈമാറാന്‍ എത്തിയത്. സമ്പന്നനാകാനുള്ള വസ്തുക്കള്‍ ആണ് കവറില്‍ ഉള്ളതെന്ന് ഇയാള്‍ പോസ്റ്റ്മാനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സൗദിയിലെ ഇസ്ലാം ശരിയ നിയമപ്രകാരം ആഭിചാരവും കൂടോത്രവും ശിക്ഷാര്‍ഹമാണ്. അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ ജിദ്ദ പൊലീസിന്റെ കസ്റ്റഡിയില്‍ ആണെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger