പ്രവാസിയുടെ ജീവന്റെ വില
മംഗലാപുരം വിമാനദുരന്തമുണ്ടായിട്ട് മൂന്ന് വര്‍ഷം കോടതിയുടെ കനിവ് തേടി ഇരകളുടെ കുടുംബങ്ങള്‍
മലയാളികളുടെ പ്രതീക്ഷകള്‍ ചിറകിലേറ്റിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്ന് തുടങ്ങിയത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തെ സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന തോന്നലും സൃഷ്ടിക്കപ്പെട്ടു. പക്ഷേ, അത് കുറച്ചു കാലത്തേക്ക് മാത്രം.യാത്രക്കാരെ എയര്‍ ഇന്ത്യ പല തരത്തില്‍ ബുദ്ധിമുട്ടിച്ചു. ഒരു വിമാന സര്‍വീസിന് എങ്ങനെയൊക്കെ ജനദ്രോഹം ആകുമെന്ന് എയര്‍ ഇന്ത്യ കേരളത്ത പഠിപ്പിച്ചു. കൊച്ചിയില്‍ ഇറക്കേണ്ടവരെ തിരുവനന്തപുരത്ത് ഇറക്കിയും തിരുവനന്തപുരത്ത് ഇറക്കേണ്ടവരെ കരിപ്പൂരില്‍ കൊണ്ടുവന്നും മികവ്് പ്രദര്‍ശിപ്പിച്ചു. ഇതൊക്കെ സഹിക്കുമ്പോഴും ക്ഷമിക്കുമ്പോഴും എയര്‍ ഇന്ത്യ ചെയ്ത വലിയ നീതികേടിന്റെ കഥ വിസ്മരിക്കാനാവുന്നില്ല. മംഗലാപുരത്ത് 158 പേര് 158 പേര് വിമാന ദുരന്തം ഉണ്ടായപ്പോഴാണ് മനുഷ്യജീവന് എയര്‍ ഇന്ത്യ എന്തുവില നല്‍കുന്നുവെന്ന് ബോധ്യപ്പെട്ടത്. 2010 മെയ് 22 ന് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് നഷ്ടപരിഹാരം നല്കാന് എയര്‍ ഇന്ത്യ ഇനിയും സന്നദ്ധമായിട്ടില്ല. നഷ്ടപരിഹാരത്തിനായി ഇരകളുടെ കുടുംബങ്ങള്‍ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തുകയാണ്. |
0 comments:
Post a Comment