സാമന്ത തന്നെ സുന്ദരി ; സിദ്ധാര്‍ത്ഥ്.....
സാമന്ത തന്നെ സുന്ദരി ; സിദ്ധാര്‍ത്ഥ്. തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ത്ഥിനോട് ആരാണ് സുന്ദരി എന്ന് ചോദിച്ചപ്പോള്‍ സാമന്തയാണെന്നും അവര്‍ നന്നായി തമിഴ് സംസാരിക്കും എന്നുമാണ് താരത്തിന്റെ ഉത്തരമുണ്ടായത്. കുറെക്കാലമായി തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും സിദ്ധാര്‍ത്ഥും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്തവരാന്‍ തുടങ്ങിയിട്ട്. ഇവരെ പലസ്ഥലങ്ങളിലും ഒരുമിച്ചു കണ്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തങ്ങള്‍ തമ്മില്‍ അങ്ങനെയൊന്നും ഇല്ലെന്ന് ഇരുവരും പറഞ്ഞെങ്കിലും ഈ വാര്‍ത്തകള്‍ക്ക് നിറംപകരുന്നതാണ് സിദ്ധാര്‍ത്ഥിന്റെ പുതിയ വെളിപ്പെടുത്തല്‍. തന്റെ പുതിയ ചിത്രത്തിലെ നായിക ഹന്‍സികയും സുന്ദരിയാണെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞെങ്കിലും സാമന്തികയ്ക്കാണ് പ്രാധാന്യം. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ വിവാഹം കഴിക്കാന്‍ സമയമില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. തന്റെ എല്ലാമാറ്റങ്ങള്‍ക്കും കാരണം സുന്ദര്‍സാറാണെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.
0 comments:
Post a Comment