ജീവിതത്തിനും മരണത്തിനുമിടക്കുള്ള ഫോട്ടോ?!!
ജീവിതത്തിനും മരണത്തിനുമിടക്കുള്ള അവസാനത്തെ ആ നിമിഷമായിരുന്നു ശ്രീധറിന്റെ നിക്കോണ്‍ ഡി 300 ക്യാമറ പകര്‍ത്തിയത്. രാവിലെ പത്തരയോടെയാണ് ശ്രീധര്‍ വനത്തോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ എത്തുന്നത്.
കാട്ടാനക്കൂട്ടം ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ചിത്രമെടുക്കാന്‍ പോയ വിജയ കര്‍ണ്ണാടകയുടെ ഫോട്ടോഗ്രാഫറായ ശ്രീധര്‍ ഇങ്ങനെയൊരു ചിത്രം സ്വപ്നത്തില്‍ പോലും കണ്ടിരിക്കില്ല. മുനിരാജും ഇങ്ങനെയൊരു പുനര്ജന്മം പ്രതീക്ഷിച്ചിരിക്കില്ല. ഇത്രത്തോളമെത്തിയിട്ടും മുനിരാജ് മരിച്ചില്ല എന്നറിയുമ്പോഴാണ് ഓരോന്നിനും ഓരോ സമയം ഉണ്ടെന്ന് ബോധ്യമാവുക.
ആനക്കൂട്ടത്തെ നിരീക്ഷിച്ചും ചിത്രങ്ങളെടുത്തും നില്‍ക്കുമ്പോഴാണ് കൂട്ടത്തിലെ ഒരാളുടെ മൊബൈല്‍ ഫോണ്‍ അടിക്കുന്നത്. ശബ്ദം തിരിച്ചറിഞ്ഞ ആനകളില്‍ ഒന്ന് ഇവര്‍ക്കു നേരെ തിരിഞ്ഞു.
ജീവനും കയ്യില്പിടിച്ച് ഗ്രാമീണരെല്ലാവരും തിരിഞ്ഞോടി. കൂട്ടത്തിലൊരാളായ മുനിരാജു വീണുപോയതോടെ കളി കാര്യമായി. മുനിരാജു വീഴുന്നതുകണ്ട് തിരിഞ്ഞു നിന്ന ശ്രീധര്‍ ക്യാമറയില്‍ ചിത്രങ്ങളെടുക്കുകയായിരുന്നു. തുടര്‍ന്നാണ് മുനിരാജുവിനെ മരണം തുമ്പിക്കയ്യാല്‍ വട്ടംപിടിക്കുന്ന അപൂര്‍വ്വ ചിത്രവും ശ്രീധറിന്റെ ക്യാമറയില്‍ പതിഞ്ഞത്. മരണത്തിന്റെ തൊട്ടുമുന്നില്‍ നിന്നും ജീവന് തിരിച്ചുപിടിക്കാന്‍ മുനിരാജുവിനെ സഹായിച്ചത് പിടിയാനക്കും അയാള്ക്കുമിടയിലുണ്ടായിരുന്ന കൊച്ചു കിടങ്ങാണ്.
കിടങ്ങിലേക്ക് വീണുപോയ മുനിരാജുവിന് അടുത്തേക്കെത്താന്‍ പിടിയാന ബുദ്ധിമുട്ടി. മരണം പിന്നില്‍ കണ്ട മുനിരാജുവിന് ബോധം നഷ്ടമായിരുന്നു. എങ്കിലും ജീവന് നഷ്ടമായിരുന്നില്ല.
0 comments:
Post a Comment