ക്രൈസ്റ്റ്ചര്‍ച്ച് : ഭൂമിയില്‍ എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയുമായി ഗൂഗിള്‍ വീണ്ടും വിസ്മയം ജനിപ്പിക്കാനൊരുങ്ങുന്നു.
ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുന്ന ജെല്ലിഫിഷിനോട് സാദൃശ്യമുള്ള ബലൂണുകള്‍ ആകാശത്തേക്ക് വിക്ഷേപിച്ചാണ് ലോകം മുഴുവന്‍ ഓണ്‍ലൈന്‍ മയമാക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിനുമുകളില്‍ 20 കിലോമീറ്റര്‍ ഉയരത്തില്‍ ഗൂഗിള്‍ ബലൂണ്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. ഭൂമിയില്‍ സ്ഥാപിക്കുന്ന ആന്റീനകള്‍ വഴിയാണ് ബലൂണിലേക്ക് സിഗ്നല്‍ നല്‍കുന്നത്.
പതിനെട്ടുമാസം നീണ്ട പരീക്ഷങ്ങള്‍ക്കുശേഷമാണ് ബലൂണുകള്‍ നിര്‍മിച്ചത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റാത്തവയായിരിക്കും ഇവ. ഒരു ബലൂണിന് ന്യൂയോര്‍ക്ക് നഗരത്തിന്റെ രണ്ടിരട്ടി പ്രദേശത്ത് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ കഴിയും. ബലൂണുകള്‍ക്ക് ആവശ്യമായ ഊര്‍ജം ലഭ്യമാക്കുന്നത് അതിന് കീഴില്‍ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലായിരിക്കും. അവ കേടായാല്‍ പാരച്യൂട്ട് വഴി താഴെയെത്തിക്കും. ബലൂണില്‍നിന്ന് ഇന്റര്‍നെറ്റ് ലഭിക്കാന്‍ വീടിനുമുകളില്‍ ഒരു റിസീവര്‍ വച്ചാല്‍ മതിയാകും.
ലൂണ്‍ എന്നറിയപ്പെടുന്ന ഗൂഗിളിന്റെ പുതിയ പദ്ധതി വിജയിച്ചാല്‍ ഫൈബര്‍ ഒപ്ടിക് കേബിളിനുവേണ്ടി ഉപയോഗിക്കുന്ന വന്‍ തുകകള്‍ ലാഭിക്കാന്‍ കഴിയും. ഇപ്പോള്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ആഫ്രിക്കയിലെയും തെക്കു കിഴക്കന്‍ ഏഷ്യയിലെയും ഭൂവിഭാഗങ്ങളില്‍ ഇതോടെ ഇന്റര്‍നെറ്റ് അനായാസം ലഭിക്കും.
0 comments:
Post a Comment