Breaking News
Loading...
Friday, June 7, 2013

‘ഗദ്ദാമ’ വില്ലത്തിയായി; ഗള്‍ഫില്‍ സിനിമാ ചിത്രീകരണത്തിന് വിലക്ക്


സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘അറേബ്യന്‍ സഫാരി’ എന്ന സ്ത്രീ കേന്ദ്രീകൃത സിനിമയ്ക്ക് ഗള്‍ഫില്‍ ചിത്രീകരണ അനുമതി നിഷേധിച്ചു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അനുമതിയ്ക്കുള്ള അപേക്ഷ സമര്‍പ്പിച്ചിട്ട് ഫെബ്രുവരി മുതല്‍ കാത്തിരുന്നിട്ടും പ്രതികരണമില്ലാത്തതിനാല്‍ ഇന്ത്യയില്‍ വെച്ച് ചിത്രീകരണം നടത്തേണ്ടി വരുമെന്നും സംവിധായകന്‍ പറഞ്ഞു. ലക്ഷ്മി റായ്, മല്ലിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം രണ്ടു സ്ത്രീകളുടെ യാത്രയുടെ കഥയാണ് പറയുന്നത്.
 നേരത്തെ മലയാള സിനിമാ ചിത്രീകരണത്തിന് അനുമതി സുതാര്യമായിരുന്നുവെന്നും കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രത്തിന് ശേഷമാണ് ഗള്‍ഫില്‍ സിനിമാ ചിത്രീകരണത്തിന് വിലക്ക് അനുഭവപ്പെടുന്നതെന്നുമാണ് സംവിധായകന്‍ സഞ്ജീവ് ശിവന്‍ അഭിപ്രായപ്പെട്ടത്. ഗദ്ദാമയില്‍ അറബികളെ മോശമായി ചിത്രീകരിച്ചെന്നും അതിനാല്‍ ഷൂട്ടിംഗ് അനുമതി തേടുന്ന ചിത്രങ്ങളുടെ തിരക്കഥ അധികൃതര്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കണമെന്നും ചിത്രീകരണ സ്ഥലത്ത് പോലീസിനെ നിയോഗിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നും അധികൃതര്‍ അറിയിച്ചതായി സഞ്ജീവ് പറഞ്ഞു.

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger