ലണ്ടന്‍: ഒരു ഹോട്ടലിനു പുറത്തുവച്ച് കണ്ടുമുട്ടിയ അഭിസാരികയ്ക്ക് അവള്‍ പരസ്യത്തില്‍ പറഞ്ഞിരുന്നതു പോലെ സൗന്ദര്യമില്ലെന്ന് ഇടപാടുകാരന്റെ പരാതി. ഈ പരാതി വിളിച്ചു പറഞ്ഞത് 999 എമര്‍ജന്‍സി സര്‍വീസിലും!
ശല്യക്കാരനെന്നു ബോധ്യപ്പെട്ടതോടെ മേലില്‍ അനാവശ്യ കോളുകള്‍ ചെയ്യരുതെന്ന മുന്നറിയിപ്പുമായി പോലീസ് നോട്ടീസും നല്‍കിക്കഴിഞ്ഞു.
പത്രപ്പരസ്യം കണ്ടാണത്രെ ഇയാള്‍ അഭിസാരികയെ തേടി ചെന്നത്. നേരില്‍ കണ്ടപ്പോള്‍ സ്വയം വിശേഷിപ്പിച്ചിരുന്നതു പോലെ സൗന്ദര്യമൊന്നുമില്ല. ഇത് സെയില്‍ ഓഫ് ഗുഡ്‌സ് നിയമത്തിന്റെ ലംഘനമാണെന്നാണ് പരാതിക്കാരന്‍ ആരോപിച്ചത്.
പരാതി കേട്ട സോലിഹള്ളിലെ പോലീസ് ഉദ്യോഗസ്ഥര്‍ വിധിച്ചത്, അഭിസാരിക തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ്. മാത്രമല്ല, ഇങ്ങനെ പോയാല്‍ പരാതിക്കാരന്‍ ശിക്ഷിക്കപ്പെടുമെന്നും അവര്‍ താക്കീത് നല്‍കി.
പരാതിക്കാരന്‍ സ്വന്തം വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ഇയാളെ ട്രാക്ക് ചെയ്താണ് നോട്ടീസ് കൂടി നല്‍കിയിരിക്കുന്നത്. അഭിസാരികയോടു തന്നെ പരാതി പറഞ്ഞപ്പോള്‍ അവള്‍ തന്റെ കാറിന്റെ കീയുമായി ഓടിയെന്നും പിന്നീട് തിരികെ എറിഞ്ഞു തന്നു എന്നും പരാതിക്കാരന്‍ ബോധിപ്പിച്ചിരുന്നു. കീ തിരിച്ചു കിട്ടിയ സാഹചര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് പോലീസ് അറിയിക്കുകയും ചെയ്തു.
0 comments:
Post a Comment