Breaking News
Loading...
Monday, June 3, 2013

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കിയേക്കും


തിരുവനന്തപുരം: സംസ്ഥാനത്തെ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കാന്‍ ആലോചന. ഇത് സംബന്ധിച്ച് ഫയലുകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടറുടെ പരിഗണനയ്ക്ക് വിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
സുപ്രീംകോടതി വിധിപ്രകാരം 2008 ഫെബ്രുവരി 29 മുതല്‍ സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കിയ നിയമങ്ങള്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്. പുതിയ നിയമം നടപ്പില്‍ വരുന്നതോടെ പതിനാറാം വയസ്സില്‍ വിവാഹം കഴിഞ്ഞവര്‍ക്കും വിവാഹ രജിസ്‌ട്രേഷന്‍ നടത്തി രേഖകള്‍ വാങ്ങാനാകും.
നിലവില്‍ പതിനെട്ട് വയസ് തികയാത്ത പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നത് കുറ്റകരമാണ്. മാത്രമല്ല പതിനെട്ട് വയസ് തികഞ്ഞവര്‍ക്ക് മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാനും സാധിക്കുകയുള്ളൂ. എന്നാല്‍ പുതിയ നിയമം നടപ്പില്‍ വരുന്നതോടെ നിരവധി പേര്‍ക്ക് വിവാഹ രജിസ്‌ട്രേഷന്‍ നടത്താനാകുമെന്നാണ് കരുതുന്നത്.

2 comments:

 1. നല്ല കാഴ്ചപ്പാട്.ഈ ആശയം ആരോടും സൊൽവാദെ ഏറെക്കാലമായി മനസ്സിൽ കൊണ്ട് നടക്കുക തന്നെയായിരുന്നു.ഇന്നത്തെ ഒളിചോട്ടക്കാരിൽ ഏറിയ പങ്കും 18ൽ താഴെ
  മാത്രം പ്രായമുള്ള പെണ് കുട്ടികളാണെന്ന് വാർത്തകൾ സ്ഥിരമായി വായിക്കുന്ന ആര്ക്കും ബോദ്ധ്യപ്പെടും.പഴയ പട്ടിണിക്കാലത്ത് പെണ് കുട്ടികൾ പ്രായം അറിയിക്കാൻ 15 ഉം
  16 ഉം വയസ്സൊക്കെ കഴിയണമായിരുന്നു എന്നത് നേര്.എന്നാൽ ഇന്ന് 12 ലും 13 ലും ഒക്കെ പെണ് കുട്ടികൾ ആര്ത്തവ മതികളാകുന്നു എന്ന സത്യം കാണാതെ
  പെണ്ണിന് 18 തികഞ്ഞാലേ പെണ്ണായി പരിഗണിക്കാവൂ എന്ന കാഴ്ചപ്പാട് കാലോചിതം അല്ലെന്നതാണ് സത്യം.ആരോഗ്യ ശാസ്ത്ര പരമായും ഒമ്പത് വയസ്സിനു മുകളിൽ പെണ്‍
  കുട്ടികളിൽ അന്ടോൽ പാദനവും ആര്ത്തവവും ആവാമെന്ന് സമ്മതിക്കുക കൂടി ചെയ്യുമ്പോൾ നാം പതിനെട്ടു വരെ കടും പിടുത്തവുംമായി പോകുന്നത് [അഥവാ മധുര പ്പതിനേഴിനെ
  പോലും അറിയില്ലെന്ന് ഭാവിക്കുന്നത്] ഒരു തരം ദുസ്ഷാട്യം തന്നെയല്ലേ?. 13 ലും14 ലും 15 ലുമൊക്കെ പൂർണ്ണത പ്രാപിച്ച പെണ്‍ കുട്ടികൾ അനിയന്ത്രിതമായ ഇന്റർ നെറ്റും മൊബൈൽ മെമ്മറി കാര്ഡും ഒക്കെ പ്രസരിപ്പിക്കുന്ന കാമ കേളികളും ഈ കുട്ടികളെ അനുഭവിച്ചറിയാനുള്ള ത്വരയിലേക്ക് നയിക്കുമ്പോൾ അധികം വൈകാതെ ത്തന്നെ മാന്യ
  മായ രൂപമായ വിവാഹം പ്രാപിക്കാൻ നിയമം അനുവദിക്കില്ലെങ്കിൽ ആ കുട്ടികൾ തെറ്റായ മാര്ഗ്ഗത്തിലേക്ക് തെന്നിപ്പോവുംപോൾ അതിൽ അറിഞ്ഞോ അറിയാതെയോ ചെന്ന്
  വീണവനെ മാത്രം പിടിച്ചു പീഡനം,പീഡനം എന്ന് ആക്രോഷിക്കുന്നതിലെ അനൌചിത്യം നമ്മൾ കാണാതെ പോകരുത്.എന്തായാലും പെണ്‍ കുട്ടികളുടെ വിവാഹ പ്രായം 16
  ആക്കുന്നത് എന്ത് കൊണ്ടും സ്വാഗതാർഹമായ തീരുമാനമാണ്.എത്രയും നേരത്തെ പ്രാബല്യത്തിൽ വരുത്തേണ്ട തുമാണ്.അത് വഴി ഒരു പറ്റം കുട്ടികൾ വഴി കെട്ടു പോകുന്നതും
  ഒരുപറ്റം പീഡകർ സ്ര്ഷ്ടിക്കപ്പെടുന്നതും സിക്ഷിക്കപ്പെടുന്നതും കുറെ നാറ്റക്കേസ്സുകൾ സംഭവിക്കാതെ ഒഴിവാക്കാനുമാവും.പുതിയ നീക്കത്തിന് സർവ്വാത്മനാ പൂർണ്ണ പിന്തുണ...!
  --- ഹകീം അബ്ദുള്ള ബാപ്പു.കൂട്ടിലങ്ങാടി.

  ReplyDelete
  Replies
  1. മലപ്പുറം ജില്ലയില്‍ കൌമാര വിവാഹം വര്‍ധിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ കേട്ടുതുടങ്ങിയിട്ട് ഏറെ നാളായി. ‘സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പെരുകുന്നു. വേണ്ടത്ര പക്വത വരുന്നതിനു മുമ്പുതന്നെ അവരെ കെട്ടിച്ചയക്കുന്നു. ഇരുപത് ഇരുപത്തിരണ്ടു വയസ്സാകുമ്പോഴേക്ക് മൂന്നും നാലും പെറ്റ് അവര്‍ ഉമ്മൂമ്മമാരെപ്പോലെയാകുന്നു. ആദ്യ ഭാര്യയെ മൊഴിചൊല്ലുമ്പോള്‍ കൊടുക്കേണ്ട ജീവനാംശം പുതിയ ഭാര്യയില്‍ നിന്നു ഈടാക്കുന്നു.’ ഇങ്ങനെ പോകുന്നു, വിമര്‍ശനങ്ങള്‍. സവര്‍ണ സമുദായങ്ങളില്‍ പോലും കൌമാര വിവാഹം നടക്കുന്നുണ്ടെങ്കിലും വിമര്‍ശന ശരങ്ങള്‍ മിക്കവാറും മുസ്ലിം കളുടെ നേരെയാണ്. ഫീച്ചറുകളിലും ദൃശ്യമാധ്യമ ചര്‍ച്ചകളിലുമൊക്കെ സജീവമായി ഈ പ്രശ്നം സ്ഥാനം പിടിക്കാറുണ്ട്.

   വസ്തുനിഷ്ഠമായ പഠനങ്ങളുടെ ഫലമായിട്ടാണോ ഈ വിമര്‍ശനം എന്നറിഞ്ഞുകൂടാ. വിമര്‍ശനങ്ങളുണ്ടാകുമ്പോള്‍, അതിനുനേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ആരോഗ്യകരമല്ല. പ്രശ്നത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുവാനും പരിഹാരം കാണുവാനുമാണ് സമുദായം തയ്യാറാവേണ്ടത്. ഋതുമതിയായതുകൊണ്ട് മാത്രം ഒരു പെണ്‍കുട്ടി വിവാഹയോഗ്യയായിത്തീരുന്നില്ല. ശാരീരികവും മാനസികവുമായ പക്വത തന്നെയാണ് വിവാഹത്തിനുള്ള അവളുടെ അര്‍ഹത നിര്‍ണയിക്കേണ്ട പ്രധാന ഘടകം. ജീവിതത്തിലേക്ക് കടന്നുവരുന്ന പുരുഷനോടും അയാളുടെ കുടുംബത്തോടും ഇണങ്ങിച്ചേരുവാന്‍, കുടുംബഭാരം ഏറ്റെടുക്കുവാന്‍, അതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത യാഥാര്‍ഥ്യങ്ങളെ നേരിടാന്‍ -ഒക്കെ ഒന്നു പാകമായിവരാനുണ്ട്. പൊയ്പോയ തലമുറകളിലെ ഉമ്മാമമാരെ കെട്ടിച്ചയച്ചത് ഒമ്പതും പത്തും വയസ്സിലാണെന്ന ന്യായം കൊണ്ട്, ആധുനിക കാലഘട്ടത്തിന്റെ പ്രശ്നങ്ങളെ നേരിടാനാവില്ല. കൊത്തം കല്ലുകളിച്ചു നടക്കുന്ന പെണ്‍കുട്ടിക്ക് ഇതിനൊക്കെ സാവകാശം ലഭിക്കേണ്ടതുണ്ട്. കൌമാരം ഒരു ഉരുള്‍ പൊട്ടലിന്റെ കാലമാണ്. പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരുപാട് സ്വപ്നങ്ങള്‍ പൂവിടുന്ന വസന്തകാലം. ലൈംഗികതയുടെയും വൈകാരികതയുടെയും അനുഭവതലങ്ങള്‍ ക്കുവേണ്ടിയുള്ള ജിജ്ഞാസാഭരിതമായ അന്വേഷണങ്ങളുടെ കാലം. സിനിമയിലും നോവലിലും സീരിയലിലും കാണുന്നതല്ല ജീവിതം എന്ന തിരിച്ചറിവ് ആവശ്യപ്പെടുന്ന കാലം. പറന്നു നടക്കുന്ന ഒരു കിളിയെപിടിച്ചു കൂട്ടിലടക്കുന്ന ലാഘവത്തോടെയല്ല ഈ ഘട്ടത്തില്‍ പെണ്‍കുട്ടികളെ സമീപിക്കേണ്ടത്.

   ഒരു പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ കെട്ടാന്‍ ആളില്ലാത്ത ഒരവസ്ഥ എങ്ങനെയോ വന്നുചേര്‍ന്നിട്ടുണ്ട്. ഡിഗ്രിയും പി.ജിയുമൊക്കെ പഠിക്കുന്ന മുസ്ലിം യുവതികള്‍ക്ക് പഠിപ്പുകഴിഞ്ഞുവരുമ്പോള്‍,അഭ്യസ്തവിദ്യരായ വരന്മാരെ കിട്ടാത്ത സ്ഥിതി. വധുവിനു ഡിഗ്രിയോ തൊഴിലോ ആവശ്യമില്ലാത്ത സ്ഥിതി. എസ്.എസ്.എല്‍.സി വരെ പഠിച്ച് പതിനെട്ടാം വയസ്സില്‍ ഗള്‍ഫില്‍ പോയി രണ്ടുവര്‍ഷം കഴിഞ്ഞ് തിരിച്ചുവരുന്നവന് ഇതു രണ്ടുമില്ലെങ്കിലും ഇളം പ്രായമുള്ള കിടാവിനെ മതി എന്ന അവസ്ഥ. പലപ്പോഴും ഗള്‍ഫുവിവാഹങ്ങളില്‍ വധൂവരന്മാര്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തിലുള്ള അന്തരം മനഃശാസ്ത്രപരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പിന്നെ ദാരിദ്യ്രം, സ്ത്രീധനം, ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ എന്നിങ്ങനെ പല പ്രശ്നങ്ങളും കൌമാരവിവാഹത്തില്‍ കടന്നുവരുന്നുണ്ട്.

   ഏറ്റവും ഗൌരവമായി കാണേണ്ടത് നേരത്തെ വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങളാണ്. ലൈംഗികാവയവങ്ങളുടെ വളര്‍ച്ച പരിപക്വമാകുംമുമ്പുള്ള വിവാഹവും കൂടെക്കൂടെയുള്ള പ്രസവവും അവളുടെ ആരോഗ്യവും താരുണ്യവും നഷ്ടപ്പെടുത്തും. തുടര്‍ച്ചയായുള്ള പ്രസവം ഗര്‍ഭപാത്രത്തെ ബാധിക്കുന്നു. ഇത് ക്രമേണ നടുവേദനക്ക് വഴിവെയ്ക്കുന്നു. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ നടുവേദനയുള്ള സ്ത്രീകള്‍ മലപ്പുറം ജില്ലയിലാണത്രെ. പഴയകാലത്തെ പ്രസവരക്ഷയൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ല. അമ്മ പ്രസവിച്ച് കട്ടിലൊ
   ഴിയുന്നതിനുമുമ്പ് മകള്‍ പ്രസവത്തിനെത്തുന്ന അവസ്ഥയും മലപ്പുറത്ത് കൂടുതലായി അനുഭവപ്പെടുന്നതായി പറയപ്പെടുന്നു. ഇതൊക്കെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്ന കാര്യങ്ങളാണ്. വന്ധ്യത, ഗര്‍ഭഛിദ്രം എന്നിവയും ഇവിടെ വര്‍ധിച്ചുവരികയാണത്രെ. ഇരുപതോ ഇരുപത്തിരണ്ടോ വയസ്സാകുമ്പോഴേക്കും മൂന്നും നാലും കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടിവരുന്ന യുവതിയുടെ ആരോഗ്യം തകരുന്നു. അതവരെ മരണത്തിലേക്ക് വരെ നയിക്കുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യം നോക്കാന്‍പോലും അവര്‍ക്ക് കഴിയാതെ വരുന്നു.

   Delete

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger