ഗ്രാമത്തിന്റെ ഓര്‍മ്മകളിലൂടെ...
ഏകാന്തതയുടെ ഇടനാഴിയില്‍ അപ്രതീക്ഷിതമായി ഒരു കാലൊച്ച,
ഞാന്‍ അറിയതെ കാതോര്‍ത്തു നിന്നു.! നിതാന്തമായ ഇരുട്ടില്‍ ...,
കൊഴിഞ്ഞുപോയ എന്റെ ബാല്യവും, കൌമാരവും, യൌവനവും ഞാന്‍ തേടുകയായിരുന്നു.!
നിറപകിട്ടാര്ന്ന് എന്റെ ഗ്രാമത്തിന്റെ ഓര്‍മ്മകളിലൂടെ.........!
പുറത്തു ചുട്ടുപൊള്ളുന്ന ചൂട് ഈ മരുഭൂമിയില്‍ ചൂടെ സഹിച്ചു പുറത്തു പണി എടുക്കുന്നവരെ സമ്മതിക്കണം. ഓഫിസ് മുറിയില്‍ ഒരു സ്വുച്ചില്തണുപ്പുനിയന്ത്രിച്ചു, സുഖജോലിയില് മുഴുകുമ്പോഴും സുഖദുഖങ്ങള്‍ ഒരുപോലെ സമ്മാനിച്ച എന്റെ നാട്ടിലേക്ക് അറിയാതെ മനസുപോകുന്നൂ, .....കടിഞ്ഞാണില്ലാത്ത കുതിരയെപോലെ...!
മലകളും,കുന്നുകളും,വയലേലകളും,അമ്പലവും.. അമ്പലകുളവും, പള്ളിയും, പള്ളികൂടവും,ചന്തയും, ചന്തമേറും പെണ്‍കൊടിയും, ചന്തയിലെ ചായക്കടയും നിറഞ്ഞ ഓര്‍മ്മയിലെ എന്റെ ഗ്രാമം. ഇന്ന് ഇവയ്ക്ക് മാറ്റം വന്നു. കുന്നുകളുടെയും,മലകളുടെയും പൊക്കം കുറഞ്ഞു, പച്ചപ്പാര്‍ന്ന വയലേലകള്‍ നികന്നുതുടങ്ങി, അമ്പലവും- അമ്പലകുളത്തിന്റെയും പള്ളിയുടയും- പള്ളിക്കൂടത്തിന്റെയും രൂപവും ഭാവവും മാറി, ചന്തയിലും ചായകടയിലും പഴയതുപോലെ തിരക്കില്ലാ , പഷേ ഒന്നു പറയണമല്ലോ കള്ളു ഷാപ്പിലെ തിരക്കു കൂടി. "മാറ്റം പ്രകൃതി നിയമ'' മാണ് പക്ഷെ ഈ മാറ്റം നാം ഉണ്ടാക്കിയതല്ലേ...? പണവും പദവിയും ഉപയൊഗിച്ചു......!
പത്തനംതിട്ട ജില്ലയില്‍ അടൂര്‍ , കലാ സാംസ്കാരിക നഗരം. ഇവിടെ നിന്നും 5 കി.മി. പടിഞ്ഞാറോട്ട് പോയാല്‍ പെരിങ്ങനാട് എന്ന എന്റെ ഗ്രാമം ആയി. ഹാസ്യ സാമ്രാട്ട് ഇ.വി കൃഷ്ണപിള്ളയും മകന് ഭാസ്ക്കരപിള്ള എന്ന അടൂര്‍ ഭാസിയുടേയും ജന്മം കൊണ്ട് അനുഗ്രഹീതമായ എന്റെ ജന്മ നാട്.
മണ്‍കട്ടകള്‍ കെട്ടി ഓലമേഞ്ഞ് ചാണകം കൊണ്ട് തറയിട്ട ചുറ്റുമുള്ള വീടുകളില്‍ നിന്ന് തല ഉയര്‍ത്തി നില്ക്കുന്നു "കൊട്ടയ്ക്കാട്ട് '' തറവാട് ഇതാണ് അടൂര്‍ ഭാസിയുടെ വീട്. തൊട്ടടുത്ത് ചെറിയ തോട്, വിശാലമായ നെല്‍പാഠം, ഇവിടെയാണ് എന്റെ കുട്ടികാല- കളികളില്‍ കൂട്ടുകാരൊടൊപ്പം ചിലവഴിച്ചത്..,, പുല്ലുപറിച്ചതും, പരള്മീനെ പിടിച്ചതും,മണ്പ്പം ചുട്ടതും, കുട്ടിയും കോലും കളിച്ചതും, കിളിതട്ടും ഓലപന്ത് കളിയും,ഇന്നും ഒരു ഓര്‍മ്മായി ഓടിയെത്തുന്നു....ഇന്നത്തെ തലമുറയ്ക്ക് പണം കൊടുത്താലും കിട്ടില്ലാ ഈ സൌഭാഗ്യം.!
അന്ന് അടൂര്‍ഭാസിയുടെ വീട്ടില്‍ ഭാസിയുടെ അമ്മ മാത്രമേ ഉണ്ടാകാറുള്ളു അടൂര്‍ഭാസിയെ കാണാന്‍ കാത്തിരിക്കും..,പെരിങ്ങനാട്ടെ അമ്പലത്തിലെ ഉത്സവത്തിന് കൊടി ഏറുന്നതുവരെ. അന്ന് കൊടിയേറ്റ് കഴിഞ്ഞാല്‍ "പറ"ഇറങ്ങും, പിന്നെ പത്ത് ദിവസും ആഘോഷമാണ്. "പറ" അടൂര്‍ഭാസിയുടെ വീട്ടില്‍ വരുന്ന ദിവസം അടൂര്‍ഭാസി ഉണ്ടാകും, അന്ന് അവിടെ വരുന്നവര്‍ക്ക് "കഞ്ഞിസദ്യാ" പ്രസാദമായി നല്‍കും. ഞാന്‍ നേരത്തേതന്നെ അവിടെ എത്തിരിക്കും.! പെരിങ്ങനാട്ടെ അമ്പലത്തിലെ ഉത്സവം വളരെ മനോഹരവും മറക്കാന്‍ കഴിയാത്തതുമാണ് . ഇന്നും അതുപൊലെ തന്നെ തുടരുന്നു.
പഴമയിലെ പ്രഭാതങ്ങള്‍ കുളിരുള്ള ഓര്‍മ്മകളാണ് , അന്നത്തെ പുലര്‍ച്ചക്ക് മഞ്ഞിന്റെ ഗന്ധം ഉണ്ടായിരുന്നു. വളരെ ഉന്മേഷകരമായി എഴുനേല്ക്കും, പുറത്തു വന്നാല്‍ മഞ്ഞിനെ തലോടി പുകപടലങ്ങള്‍ എന്റെ വീട്ടിലും, ചുറ്റുമുള്ള വീട്കളിലെ അടുക്കളയിലെ വിറകടുപ്പില്‍ നിന്നും ഓലയുടയും, ഓടിന്റെയും വിടവിലൂടെ ഊര്‍ന്നിറങ്ങുന്ന പുക കണ്ടുനില്ക്കാന് എന്തു രസമായിരുന്നു..! ഇന്ന് അതെല്ലാം മാറിയില്ലേ.
ഈ തലമുറയിലെ പെണ്‍കുട്ടികള്‍ വിറകടുപ്പ് ഉപയോഗിക്കുമോ..? ഗ്യാസടുപ്പിന്റെ സുഖം അറിഞ്ഞവര്‍ ഇതിനെ തുനിയുമോ..? മാറ്റത്തിന്റെ സുഖം എല്ലാമേഖലെയും ബാധിച്ചു......!!
തൊട്ടടുത്ത ചാക്കോമൂപ്പന്റെ വീട്ടില്‍നിന്നും അമ്മിണിചേച്ചിയുടെ നിലവിളി.........!പറക്കോട്ട് ചന്തയില്‍ (അടൂരില്‍ 3 കി.മി കിഴക്കുള്ള ചന്ത) പോയി വന്ന ചാക്കോമൂപ്പന്‍ തലയില്‍ ഏറ്റിവന്ന കൊട്ട ഉമ്മറത്തെ വെച്ചു വെരളി പിടിച്ചു കിണറ്റുകരയിലേക്ക് ഓടി.. ഇതു കണ്ടു നിന്ന ഭാര്യ അമ്മിണി ചേച്ചിക്ക് കാര്യം മനസിലായി മുപ്പന്റെ കക്കൂസില്‍ പോകാനുള്ള വെപ്രാളും അണന്ന് ...."ഇതിയാന്റെ ഒരു കാര്യം" ഇതെ പതിവ്കാഴ്ച്ചാ എന്നാ മട്ടില്‍ പിറുപിറുത്തെ അമ്മിണി ചേച്ചി അടുക്കളയിലേക്കു പോയി. ചാക്കോമൂപ്പന്റെ വെപ്രാളും അമ്മിണി ചേച്ചി
അറിയുന്നോ, മുട്ടിനിന്ന മൂപ്പന് പാളതൊട്ടിയും കയറും എടുത്ത് കിണറ്റിലേക്ക് എറിഞ്ഞു... നിര്‍ഭാഗ്യം കയര്‍ കപ്പിയില്‍
കുരുങ്ങി.... മൂപ്പന്റെ ഭാവം മാറി, ഇപ്പോള്‍ താഴെപോകും എന്ന് മനസിലാക്കിയ മൂപ്പന് അലറീ...എടീീീീീ അമ്മിണീയേ... !
അമ്മിണി ചേച്ചി വെളിയില്‍ വന്നപ്പോള്‍ ചാക്കോമൂപ്പനെ കണ്ടില്ല മൂപ്പന് കിണറ്റില്‍ വിണു എന്ന് കരുതി അമ്മിണി ചേച്ചിയും നിലവിലിച്ചു.. കെട്ടാത്ത കിണറ്റിലേക്കെ നോക്കാന്‍ അമ്മിണി ചേച്ചിക്കും ഭയമായി,
ഈ സമയം മൂപ്പന് വെപ്രാളത്താല്‍ കക്കൂസില്‍ എങ്ങനയോ എത്തപ്പെട്ടു, അല്ലങ്കല്‍ പരതേവതകള് എത്തിച്ചതാകാം , എത്തപെട്ട സന്തോഷത്താല്‍ മൂപ്പന് അണ്ട്രവയറിന്റെ കെട്ടെഴിക്കാനുള്ള ശ്രമമായി.....എവിടെ...! ഇടി വെട്ടിയവന്റെ തലയില്‍ തേങ്ങ വീണു എന്നപോലെ അയി മൂപ്പന്റെ കാര്യം..., അണ്ട്രവയറിന്റെ വള്ളി കുരുങ്ങി. മൂപ്പന്റെ കട്രോള്പോയി....പറക്കോട്ട് ചന്തയില്‍ നിന്നും "2 റുപികയ്ക്കു" വാങ്ങിയ അണ്ട്രവയര് .....ആകയുള്ള അണ്ട്രവയര് ....ഇപ്പോഴത്തെ ബലാസംഘ വീരന്മാരെ കടത്തിവെട്ടി മുപ്പന് അണ്ട്രവയര് വലിച്ചുകീരി ദൂരെ എറിഞ്ഞു,...പിന്നെ സ്വര്‍ഗം കിട്ടിയ ആശ്വാസത്തോടെ , അതിലേറെ ആവേശത്തോടെ തടി പാലമാക്കിയ അങ്ങും ഇങ്ങും ഓല ചാരിവെച്ചാ ആ ഓപ്പണ്‍ എയര്‍ കക്കൂസിലേക്ക് കുത്തിരിന്നു...! ഹാവൂ.....എന്ന നെടുവീര്‍പ്പ് അന്തരീക്ഷത്തില്‍ ലയിച്ചു,...അല്പം ആശ്വാസ
മായപ്പോഴാ മൂപ്പന് പരിസരബോധം വീണത് . അപ്പോഴാ പുറത്തെ അമ്മിണി ചേച്ചിയുടെ നിലവിളിയും മറ്റും മൂപ്പന് കേട്ടതെ,
പരിസരവാസികള്‍ ഒത്തു കൂടിയാല്‍ കാര്യം പന്തികേടാകുമെന്ന് മനസിലാക്കിയ മൂപ്പന് ....ഊയീീീീീ എടി.....ഓടിയേ..... അമ്മിണി ചേച്ചിയെ വിളിച്ചു..., മൂപ്പന്റെ വിളി കക്കൂസില്‍നിന്നും കേട്ടപ്പോള്‍ കിണറ്റിലല്ല എന്ന അശ്വാസതോടെ എന്തോ അക്കിടി പറ്റീന്ന്
മനസിലാക്കിയ ചേച്ചി "ഇതിയന്റെ ഒരു കാര്യം" പിന്നെ എന്തക്കയോ പിറുപിറുത്തെ മൂപ്പന്റെ അടുക്കലേക്ക് പോയി...
അമ്മിണി ചേച്ചിക്കോ, ചാക്കോ മൂപ്പനോ ഉണ്ടായ ഈ അനുഭവം ഇന്നത്തെ തലമുറക്കെ ഉണ്ടാകില്ലാ, കാരണം 25 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു കാലഘട്ടമല്ല ഇന്നത്തേതെ, മാറി ആകെ മാറി.......!!!!
ഇന്നെ മൂടികെട്ടിയ കിണറ്റില്‍ പൈപ്പിട്ട് അതിലൂടെ വെള്ളം ടാങ്കില്‍ എത്തിച്ചു, ഏതെ ആവിശ്യത്തിനും ഉപയോഗിക്കുന്ന പരുപത്തിലാക്കി.
ഒരുതൊട്ടി വെള്ളം പോലും കോരാത്തകിണറ്റില് വായുകടക്കാതെ വെള്ളം വിഷമായി മാറി, നമ്മുടെ നിത്യജീവിതത്തിന് ആവിശ്യമായ
കുടിവെള്ളത്തിന്റെ ഈ ഗതി...മനുഷ്യജീവന്റെ അതോഗതിയായി മാറി.! ഇപ്പോള്‍ ജീവന് ആവിശ്യമായ ഒന്നും ശുദ്ധമായി കിട്ടുനില്ല ,
വെള്ളതോടൊപ്പം വായുവും അശുദ്ധിയുടെ കാവുതീണ്ഡീ . ഭഷ്യസാധനത്തിന്റെ കാര്യം പറയുകയേവേണ്ടാ. !
"പഴമയുടെ രുചി" എന്റെ ബാല്യകാലഅനുഭവ സുഖമായും, യൌവനവത്തില് പുതുതലമുറയ്ക്ക് പഠനവിഷയമായും, വാര്‍ദ്ധ്യക്യത്തില്‍ നടക്കാത്ത സ്വപ്നമായും കണ്ട് മണ്ണിലേക്ക് ലയിക്കാം...! കാലം ഇങ്ങനെ പോയാല്‍ വാര്‍ദ്ധ്യക്യം ഉണ്ടാകില്ല....(അതിനുമുമ്പ് നമ്മള് തട്ടിപോകും) "പഴമ "ഒരു സ്വപ്നമായി മാറിയതുപൊലെ "വാര്‍ദ്ധ്യക്യവും" നടക്കാത്ത സ്വപ്നമായി മാറും....മാറാതിരിക്കില്ല....!!!
ഒരോ പ്രാവിശ്യം പറന്നുപൊങ്ങുമ്പോഴും എന്റെ മനസ് പിടയും, ഇവിടെ പറന്നെ ഇറങ്ങുമ്പോള്‍ ഒരു വിങ്ങലാണെ..,പിന്നെ എന്റെ ഗ്രാമത്തെകുറിച്ചുള്ള ഓര്‍മ്മകളാണ് പ്രവാസിയായ എന്റെ ജീവന് .
ചിറകൊടിഞ്ഞ പക്ഷിയെപോലെ ഏകാന്തതയുടെ തടവറയില്‍ ഇനി എത്രനാള്‍ ........!! ചിറകുകള് കിളിര്‍ത്തിട്ടും ഇവിടെനിന്നും പറന്നകലാന്‍ ശ്രമിക്കാത്തതെ എന്താണ്,,,,? കഷ്ട്പാടുകളുടെയും ....,ബുധ്ദിമുട്ടുകളുടെയും...., നേരിയ ചങ്ങലകണ്ണികളാല് പാദം ബന്ധിക്കപെട്ടിരിക്കുന്നു. ഈ ചങ്ങലകണ്ണികള്‍ പൊട്ടിച്ചെറിയാന്‍ പ്രവാസികള്‍ വര്‍ഷങ്ങാലായി നൊക്കുന്നു.
ചിലരൊക്കെ അതില്‍ വിജയം കണ്ടു...! മാറാരോഗങ്ങള്‍ക്ക് അടിമകളായി കൊണ്ട്. ബാക്കിയുള്ളവര്‍ അതിനായി ശ്രമിക്കുന്നു.......!
എത്ര എഴുതിയാലും, ഓര്‍ത്താലും തീരാത്ത പഴയഓര്മ്മകള്ക്ക് ഇന്ന് തിരശീലയിടാം...!
"ഒരാള്‍ മെറ്റൊരാളെക്കാളും വലുതല്ലന്നും"..... "ഞാന്‍ മെററ്റൊരാളെക്കാളും ചെറുതല്ലന്നുമുള്ള"
സ്വയ നീതിബോധത്തോടെ ,സ്വന്തംനാടിന്റ നിറമുളള ഓര്‍മ്മകളെ മനസിന്റെ ചെപ്പില്‍ സൂക്ഷിച്ചും ....,
കര്‍മ്മബോധമുള്ള ഒരു പ്രവാസിയായി കാലത്തിന്റെ കുത്തൊഴുക്കില്‍ നന്മ നഷ്ട്ടപ്പെടാതെ നമുക്ക് ജീവിക്കാം,
ഒരാള്‍ മെറ്റോരാള്ക്ക് തുണയായി..........
0 comments:
Post a Comment