Breaking News
Loading...
Sunday, May 19, 2013

ഒരു കോടി രൂപ പ്രതിഫലവുമായി സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്



www.malabarfriends.tkകൊച്ചി: കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും മാറിനില്‍ക്കുന്ന നടന്‍ സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്. ജോഷി സംവിധാനം ചെയ്യുന്ന കാശ്മീര്‍ എന്ന ചിത്രത്തിലൂടെയാവും ഇടവേളയ്ക്കുശേഷമുള്ള സുരേഷ് ഗോപിയുടെ മടങ്ങിവരവ്.
ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രതിഫലമായി സുരേഷ് ഗോപി ഒരു കോടി ആവശ്യപ്പെട്ടെന്നും ഇത് നല്‍കാന്‍ നിര്‍മ്മാതാവ് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം ജയറാമും അഭിനയിക്കുന്നുണ്ട്. എന്നാല്‍ ഇവരില്‍ ആരാണ് നായകനാകുക എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
സേതുവിന്റേതാണ് തിരിക്കഥ. കാശ്മീരിന്റെ ജമ്മു കാശ്മീരിലുള്ള രണ്ടാം ഷെഡ്യൂളിലാണ് സുരേഷ് ഗോപി ജോയിന്‍ ചെയ്യുക എന്നറിയുന്നു. ഈയിടെ ചില സംവിധായകന്‍ സുരേഷ് ഗോപിയെ സമീപിച്ചെങ്കിലും വന്‍ പ്രതിഫലം ആവശ്യപ്പെട്ടതിനാല്‍ പിന്‍ വാങ്ങുകയായിരുന്നത്രേ. ഷങ്കറിന്റെ തമിഴ് ചിത്രം ഐയില്‍ ഇതിനിടെ സുരേഷ് ഗോപി വിക്രമിനൊപ്പം അഭിനയിച്ചിരുന്നു.

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger