കണ്‍വെന്‍ഷന്‍ സെന്ററിനായി കൊച്ചി തുറമുഖത്തിന്റെ അധീനതയിലുള്ള ബോള്‍ഗാട്ടി ദ്വീപിലെ 26 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി 72 കോടിയോളം രൂപയ്ക്കാണ് യൂസഫലിക്ക് പാട്ടത്തിനു നല്‍കിയത്. പാട്ടത്തുകയില്‍ നിന്നും 50കോടി രൂപ മുംബൈ പോര്‍ട് ട്രസ്റ്റിനു വായ്പ ഇനത്തില്‍ നല്‍കി. ബാക്കിത്തുക ചെലവിനത്തിലും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വിനിയോഗിച്ചു. ഇതോടെ യൂസഫലിക്ക് പണം തിരികെ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
ഭൂമി ഇടപാടില്‍ യാതൊരുവിധ ക്രമക്കേടുകളും ഉണ്ടായിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പോര്‍ട്ട് ട്രസ്റ്റ്. അതുകൊണ്ട് ഇടപാടില്‍നിന്നോ, കരാറില്‍ നിന്നോ പിന്മാറേണ്ട സാഹചര്യമില്ലെന്ന് പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഭൂനയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗരേഖയനുസരിച്ച് ബോള്‍ഗാട്ടിയിലെ നിര്‍ദിഷ്ട ഭൂമിക്ക് ഹെക്ടറിന് 5.48 കോടി രൂപയാണ് പ്രീമിയം വില നിശ്ചയിച്ചിട്ടുള്ളത്. ആ ഭൂമിയാണ് 6.74 കോടി രൂപയ്ക്ക് യൂസഫലിക്ക് നല്‍കിയതെന്ന് പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ പറയുന്നു.
0 comments:
Post a Comment