ഈ വരുന്ന തിങ്കളാഴ്ചയാണ് ഹോട്ടലിന്റെ ഉദ്ഘാടനം. കുട്ടനാടന്‍ രുചികളും തെക്കന്‍ കേരളത്തിന്റെ തനതുരുചികളും വിളമ്പുന്ന ഹോട്ടല്‍ മനോഹരമായാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. ദിലീപിനും നാദിര്‍ഷയ്ക്കുമൊപ്പം ഒരു വിദേശ മലയാളിയ്ക്ക് കൂടി ഹോട്ടലില്‍ ഷെയര്‍ ഉള്ളതായാണ് അറിയുന്നത്. ദിലീപിന് നേരത്തെ തന്നെ സിനിമയ്ക്ക് പുറമേ കൊച്ചിയില്‍ ഹോട്ടല്‍ ബിസിനസ്സും ആലപ്പുഴയില്‍ ഹൗസ് ബോട്ട് ടൂറിസവുമൊക്കെയുണ്ട്.
2020 എന്ന പേരില്‍ എറണാകുളം എം.ജി റോഡില്‍ പത്മ തിയേറ്ററിന്റെ താഴത്തെ നിലയില്‍ റെസ്റ്റോറന്റ് തുടങ്ങിയിരുന്നെങ്കിലും പിന്നീട് നഷ്ടത്തിലായതിനാല്‍ നിര്‍ത്തിയിരുന്നു. ഗായകന് യേശുദാസിന്റെ ഫോര്‍ട്ട് കൊച്ചിയിലെ വീട് വിലയ്ക്ക് വാങ്ങി അവിടെ ഹോട്ടല്‍ ബിസിനസ്സ് നടത്തുന്നതിനു പുറമെയാണ് ഇപ്പോള്‍ ഹൈവേയിലെ കണ്ണായ സ്ഥലത്ത് നാടന്‍ രുചികള്‍ വിളമ്പുന്ന ‘പുട്ടുകട’ എന്ന ഹോട്ടലും തുടങ്ങിയിരിക്കുന്നത്. ലുലു ഹൈപ്പര്‍ മാളിനും ഒബ്രോണ് മാളിനും വളരെ അടുത്തായതിനാല്‍ തന്നെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപും ചങ്ങാതിമാരും.
0 comments:
Post a Comment