Breaking News
Loading...
Tuesday, May 28, 2013

ആസിഫ് അലി ഡീസന്റായി, ഇനി കള്ളുമില്ല കഞ്ചാവുമില്ല



ആസിഫ് അലി ഡീസന്റായി, ഇനി കള്ളുമില്ല കഞ്ചാവുമില്ല

കല്ല്യാണം കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ഡീസന്റാകുന്ന പല ചെറുപ്പക്കാരെയും നമ്മള്‍ കണ്ടിട്ടുണ്ട്. കല്ല്യാണത്തിന്റെ അടുത്ത ദിവസം മുതല്‍ തന്നെ ചില കടുത്ത തീരുമാനങ്ങള്‍ ഇവര്‍ എടുക്കും. കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ നടന്‍ ആസിഫ് അലിയും ഇതില്‍ നിന്ന് വ്യത്യസ്തനല്ല . കള്ളും കഞ്ചാവും അടിച്ച്, പൂസ്സായി നടക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇനി തന്നെ കിട്ടില്ലെന്നാണ് ആസിഫ് പറയുന്നത്.

ഋതുവിലെ സണ്ണിയെന്ന വില്ലന്‍ കഥാപാത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആസിഫിന് ആദ്യ സിനിമയില്‍ തന്നെ മദ്യപിക്കുന്ന രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നിരുന്നു. കിളി പോയി എന്ന ചിത്രത്തില്‍ കഞ്ചാവിന് അടിമപ്പെട്ട ഒരു കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചത്. ഇനി വരാന്‍ പോകുന്ന പുതിയ സിനിമയുടെ പേര് തന്നെ ഹണീബീ!

അടിച്ചു ഫിറ്റായി നടക്കുന്ന കഥാപാത്രങ്ങളെ ഇനി അവതരിപ്പിക്കില്ലെന്ന ആസിഫിന്റെ തീരുമാനം എത്ര മാത്രം പ്രാവര്‍ത്തികമായെന്നറിയാന്‍ താരത്തിന്റെ പുതിയ സിനിമകള്‍ വരുന്നതു വരെ കാത്തിരിക്കാം.

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger