കാക്കനാടന്റെ പറങ്കിമല വീണ്ടും വെള്ളിത്തിരയില്‍
കാക്കനാടന്റെ പറങ്കിമല വീണ്ടും വെള്ളിത്തിരയില്‍
ഭരതന്റെ പറങ്കിമലയില്‍ പുതുമുഖം ബെന്നിയും സൂര്യയുമായിരുന്നു നായകനും നായികയുമായത്. ഇരുവരും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു. നെടുമുടി വേണു, സുകുമാരി, മാസ്റ്റര്‍ കിഷോര്‍ തുടങ്ങിയവരായിരുന്നു അതിലെ പ്രധാന താരങ്ങള്‍. പറങ്കിമലയിലെ പ്രകടനം സൂര്യയെ ശ്രദ്ധേയയാക്കിയിരുന്നെങ്കിലും ബെന്നി രക്ഷപ്പെട്ടില്ല.
വി എസ് ഇന്റര്‍നാഷണല്‍ ആന്‍ഡ് കോക്കാട്ട് ഫിലിം കമ്പനിയുടെ ബാനറില്‍ വിജിന്‍സ്, തോമസ് കോക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ പറങ്കിമലയില്‍ ബിയോണ്‍ നായകനുംപുതുമുഖം വിനു ധലാല്‍ നായികയും ആകുന്നു. കലാഭവന്‍ മണി, ജഗദീഷ്, ഇന്ദ്രന്‍സ്, തിരുമുരുകന്‍, ഗോപകുമാര്‍, ഗീതാവിജയന്‍, കലാരഞ്ജിനി, താരാ കല്യാണ്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് ജെ.പള്ളാശേരിയുടെ സഹോദരനായ സംവിധായകന്‍ സെന്നന്‍ പള്ളാശേരി തന്നെയാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ക്യാമറ മണിപ്രസാദ്, ഗാനരചന മുരുകന്‍ കാട്ടാക്കട, സംഗീതം അഫ്‌സല്‍ യൂസഫ്. കോതമംഗലത്ത് ഷൂട്ടിങ് ആരംഭിച്ച ‘പറങ്കിമല’ തട്ടേക്കാട്, നേര്യമംഗലം, മൂന്നാര്‍ എന്നീ ലൊക്കേഷനുകളിലായി ചീത്രീകരിക്കും.
0 comments:
Post a Comment