Breaking News
Loading...
Saturday, May 11, 2013

തട്ടത്തിന്‍ മറയത്തെ സുന്ദരി വീണ്ടും മലയാളത്തില്‍




തട്ടത്തിന്‍ മറയത്ത് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മുംബൈ സുന്ദരി ഇഷ തല്‍വാര്‍ ഒരിക്കല്‍ കൂടി മലയാള ചിത്രത്തില്‍ നായികയാവാനെത്തുന്നു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഐ ലവ് മി’ യിലെ നായികയായാണ് ഇഷ വീണ്ടും മലയാളത്തിലെത്തുന്നത്.
യുവാക്കളുടെ കഥ പറയുന്ന ഹാസ്യ ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ആസിഫ് അലിയുമാണ് നായകന്മാര്‍. ഐ ലവ് മിയ്ക്കായി തിരക്കഥയെഴുതുന്നത് സേതുവാണ്. വൈശാഖ് രാജനാണ് സിനിമ നിര്‍മ്മിക്കുന്നത്.
ആദ്യ സിനിമ ഹിറ്റായെങ്കിലും ഭാഷ വഴങ്ങാത്തതുകാരണം ഇനി മലയാളത്തിലേക്കില്ലെന്ന് ഇഷ നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger