പ്രതിയും ഇന്റര്‍നെറ്റില്‍ വച്ചു പരിചയപ്പെട്ട വിവാഹിതയും ഒമ്പതുവയസ്സുള്ള കട്ടിയുടെ അമ്മയുമായ വീട്ടമ്മയും രണ്ടുവര്‍ഷത്തോളമായി സൗഹൃദത്തിലായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആമ്പൂരില്‍ ചെരിപ്പുകമ്പനി തുടങ്ങി ഒരുമിച്ച് ജീവിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പലതവണയായി ആഭരണമത്രയും യുവാവ് കൈക്കലാക്കിയതെന്ന് പോലീസ് പറഞ്ഞു.
മുന്‍കൂട്ടി തയ്യാറാക്കിയതു പ്രകാരം മെയ് 11ന് യുവാവ് യുവതിയേയും കൂട്ടി നാടുവിട്ടു. അന്നുതന്നെ ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് മങ്കര പോലീസില്‍ പരാതിനല്‍കി. നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുന്നതിനിടെ യുവതി മെയ് 15ന് ബന്ധുവീട്ടില്‍ എത്തിച്ചേരുകയായിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്ന് കിട്ടിയ സൂചനവെച്ചാണ് കയറംപാറയില്‍നിന്ന് ഷഫീര്‍ പോലീസ് വലയിലാകുന്നത്.
ഇയാളില്‍നിന്ന് നാല് മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. വീട്ടമ്മയില്‍ നിന്നും 15 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപരസീതുകള്‍, വീടിന്റെ ആധാരം, പാസ്ബുക്കുകള്‍, ചെക്ക്ബുക്കുകള്‍, എ.ടി.എം. കാര്‍ഡുകള്‍ എന്നിവയും ഇയാള്‍ കൈക്കലാക്കിയതായി പോലീസ് കണ്ടെത്തി. ഇതേരീതിയില്‍ എറണാകുളം സ്വദേശിയില്‍നിന്ന് രണ്ടുലക്ഷവും ഷൊറണൂര്‍ സ്വദേശിയില്‍നിന്ന് ഒരു ലക്ഷവും കൈക്കലാക്കിയതായി പ്രതി പോലീസിന് മൊഴിനല്‍കി. മാനഹാനി ഭയന്ന് പലരും സംഭവം പുറത്തുപറയാതിരിക്കുകയായിരുന്നു.
പാലക്കാട് ഡിവൈ.എസ്.പി. പി.കെ. മധു, സി.ഐ. കെ.എം. ബിജു എന്നിവരുടെ നേതൃത്വത്തില്‍ ജെ.എസ്.ഐ.മാരായ ചാമി, ഫിലിപ്പ് വര്‍ഗീസ്, സാബു ജോസഫ്, കിഷോര്‍, അഹമ്മദ്കബീര്‍, സി.പി.ഒ.മാരായ അശോകന്‍, രാമചന്ദ്രന്‍, സജിത് എന്നിവരാണ് കേസ് അന്വേഷിച്ചത്.
0 comments:
Post a Comment