Norka
നോര്‍ക്കയ്ക്ക് കീഴില്‍ മലയാളി സംഘടനകളുടെ പ്രത്യേക സമിതി രൂപീകരിക്കുംസ്വന്തം ലേഖകന്‍
Story Dated:Tue, 31 Jan 2012 09:45:38 UTC
പ്രവാസിക്ഷേമത്തിനായി നോര്‍ക്കയ്ക്കുകീഴില്‍ മലയാളി സംഘടനാപ്രതിനിധികളുള്ള പ്രത്യേക സമിതി രൂപവത്കരിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് നിയമസഭാസമിതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു. മറുനാടന്‍ മലയാളികളുടെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെടാനും പരിഹാരത്തിനും ഇത്തരമൊരു സമിതി ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളി സംഘടനകളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു രണ്ടത്താണി. ഡല്‍ഹിയുള്‍പ്പെടെയുള്ള മറുനാടുകളിലുള്ള മലയാളികളുടെ കണക്കെടുക്കാനും സമിതി നടപടിയെടുക്കും.
സമീപകാലത്ത് മലയാളി നഴ്‌സുമാര്‍ നേരിട്ട പ്രശ്‌നങ്ങളുടെയും സമരങ്ങളുടെയും പശ്ചാത്തലത്തിലാണ് മറുനാടന്‍ മലയാളികളുമായി ആശയവിനിമയം നടത്താന്‍ തീരുമാനിച്ചത്. മുംബൈയില്‍ 70, 000വും ഡല്‍ഹിയില്‍ അരലക്ഷവും മലയാളി നഴ്‌സുമാരുണ്ട്. പുറത്തറിയുന്നതിനേക്കാള്‍ എത്രയോ ദുരിതപൂര്‍ണ്ണമാണ് ഇവരുടെ അവസ്ഥ. പലയിടത്തും ലൈംഗികപീഡനമുള്‍പ്പെടെ നഴ്‌സുമാര്‍ നേരിടുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് നിയമനിര്‍മാണമാണ് അനിവാര്യം. നഴ്‌സുമാരുടെ തൊഴില്‍സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ദേശീയനയമാണ് അത്യാവശ്യം. ഇതിനായി കേന്ദ്രതലത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സമിതി സംസ്ഥാനസര്‍ക്കാറിനോട് ആവശ്യപ്പെടും.
മലയാള ഭാഷാ പഠനത്തിനായി ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. യാത്രാദുരിതവും കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയമായതിനാല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നടപടിയെടുക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെയും പ്രവാസിക്ഷേമ മന്ത്രിയുടെയും ഓഫീസുമായി ബന്ധപ്പെട്ടാല്‍ ഉടന്‍ ധനസഹായം അനുവദിക്കാന്‍ നടപടിയെടുക്കും. പ്രവാസിക്ഷേമനിധിക്കുള്ള പ്രായപരിധി 55-ല്‍ നിന്ന 60 വയസ്സാക്കി ഉയര്‍ത്തും. പ്രവാസികള്‍ക്കായി നിയമസഹായ സെല്‍ രൂപവത്കരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കും. കേരളഹൗസിനെ കൂടുതലായി മലയാളികള്‍ക്ക് പ്രാപ്യമാക്കാനുള്ള സംവിധാനമൊരുക്കും. മലയാളികളുടെ ആവശ്യങ്ങള്‍ക്കായി കേരള ഹൗസില്‍ റിസര്‍വേഷന്‍ കൗണ്ടര്‍, ന്യൂസ് ബോക്‌സുകള്‍ തുടങ്ങിയവ പരിഗണിക്കും. കേരളീയരുടെ ആസ്ഥാനമായി കേരള ഹൗസിനെ മാറ്റിയെടുക്കും.
ഡല്‍ഹിയില്‍ കെ.എസ്.എഫ്.ഇ. ശാഖ, കേരള സര്‍ക്കാര്‍ ഭൂമി എങ്ങനെയൊക്കെ വിനിയോഗിക്കാം, കേരള ഹൗസ് നിയമനം പി.എസ്.സി.ക്കു കൈമാറല്‍ തുടങ്ങിയ വിഷയങ്ങളും സമിതി ഗൗരവമായെടുക്കും. മലയാളികള്‍ സമര്‍പ്പിച്ച നിവേദനങ്ങളും ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളും പരിഗണിച്ച് പ്രശ്‌നപരിഹാരത്തിനും പ്രവാസിക്ഷേമത്തിനുമുള്ള ഫലപ്രദമായ നിര്‍ശേങ്ങള്‍ സംസ്ഥാന സര്‍ക്കാറിനു സമര്‍പ്പിക്കുമെന്നും അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ വേണ്ടിയാണ് നിയമസഭാ സമിതിയുടെ സന്ദര്‍ശനമെന്നും ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു നടപടിയെന്നുംഅധ്യക്ഷനും സമിതിയംഗങ്ങളും വ്യക്തമാക്കി.
0 comments:
Post a Comment