രണ്ട് കപ്പ് കാപ്പി കുടിയ്ക്കുന്നത് സ്ത്രീകളിലെ സെക്സ് ഹോര്‍മോണ്‍ ഉയര്‍ത്തും
രണ്ട് കപ്പ് കാപ്പി കുടിയ്ക്കുന്നത് സ്ത്രീകളിലെ സെക്സ് ഹോര്‍മോണ്‍ ഉയര്ത്തുംസ്വന്തം ലേഖകന്‍
Story Dated:Tue, 31 Jan 2012 11:22:22 UTC
ദിവസവും രണ്ട് കപ്പ് കാപ്പി കുടിയ്ക്കുന്നത് സ്ത്രീകളിലെ സെക്സ് ഹോര്‍മോണ്‍ ആയ ഓസ്ട്രോജനില് വ്യതിയാനം ഉണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. എന്നാല്‍ സെക്സ് ഹോര്‍മോണ്‍ വര്‍ദ്ധിക്കുമോ അതോ കുറയുമോ എന്നുള്ളത് ഓരോരുത്തരുടേയും എത്നിസിറ്റി അനുസരിച്ചായിരിക്കും. അമേരിക്കയിലെ യൂണീവേഴ്സിറ്റി ഓഫ് ഉട്ടായിലെ ശാസ്ത്രജ്ഞന്മാരുടെ പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രതിദിനം 200 മി.ഗ്രാം കഫീന്‍ അകത്താക്കുന്ന സ്ത്രീകളിലെ സെക്സ് ഹോര്‍മോണില്‍ വരുന്ന വ്യതിയാനങ്ങളാണ് ശാസ്ത്രജ്ഞന്മാര് പഠനവിധേയമാക്കിയത്.
200മി.ഗ്രാം കഫീന്‍ കഴിക്കുന്ന ഏഷ്യന്‍ സ്ത്രീകളില്‍ സെക്സ് ഹോര്‍മോണ്‍ വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. കാപ്പി കുടിയ്ക്കാതിരിക്കുന്നവരേക്കാള് കൂടുതലാവും രണ്ട് കപ്പ് കാപ്പി കുടിയ്ക്കുന്ന സ്ത്രീകളിലെ ഓസ്ട്രജന്റെ അളവ്. എന്നാല്‍ വെള്ളക്കാരായ വനിതകളില്‍ കാപ്പി കുടിയ്ക്കുന്നവരില്‍ സെക്സ് ഹോര്‍മോണ്‍ അളവ് കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ട് പറയുന്നത്. കാപ്പി കുടിയ്ക്കുന്ന മദാമ്മമാര്‍ക്ക് സെക്സിനോടുള്ള താത്പര്യം കുറയുമത്രെ. എന്നാല്‍ കറുത്ത വര്‍ഗ്ഗക്കാരില്‍ കാപ്പി കുടിച്ചാലും ഇല്ലെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടാകുവാന്‍ സാധ്യതയില്ല.
എന്നാല്‍ കാപ്പിയോടൊപ്പം ഗ്രീന്‍ ടീയോ അല്ലെങ്കില്‍ കോള പോലുള്ള ഏതെങ്കിലും ഫിസി ഡ്രിങ്കുകളോ കഴിക്കുന്ന സ്ത്രീകളില്‍ സെക്സ് ഹോര്‍മോണ്‍ വര്‍ദ്ധിക്കും. അതിന് എത്നിസിറ്റിയൊന്നും പ്രശ്നമല്ല. ഏത് വിഭാഗത്തില്‍ പെട്ടവരായാലും ഓസ്ട്രജനില് വര്‍ദ്ധവ് ഉണ്ടാകും. കാപ്പി കുടിയ്ക്കുന്നതുകൊണ്ട് ഓസ്ട്രജനില് വരുന്ന ഈ വ്യതിയാനം മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടില്ല. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യുട്രീഷ്യനിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
0 comments:
Post a Comment