Breaking News
Loading...
Wednesday, February 1, 2012

36 pound unlimited call

36 പൗണ്ടിന് അണ്‍-ലിമിറ്റഡ് കോള്‍-ടെക്സ്റ്റ്-ഇന്റര്‍നെറ്റ്, ഐ-ഫോണ്‍ ഉള്‍പ്പെടെ ഏത് ഫോണും; ടി-മൊബൈല്‍ താരിഫ് വിപ്ലവം സൃഷ്ടിക്കും
സ്വന്തം ലേഖകന്‍

ലണ്ടന്‍: യു.കെയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് സര്‍വീസ് പ്രൊവൈഡറായ ടി-മൊബൈല്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ താരിഫ് മൊബൈല്‍ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പായി. പ്രതിമാസം 36 പൗണ്ട് നല്‍കിയാല്‍ കോളുകള്‍, ഇന്റര്‍നെറ്റ്, ടെക്സ്റ്റ് മെസേജ് എന്നിവ അണ്‍ലിമിറ്റഡ് ആയി ലഭിക്കുന്ന താരിഫാണ് ടി-മൊബൈല്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വര്‍ഷത്തെ കോണ്‍ട്രാക്ട് ആവും ഈ താരിഫ് ലഭിക്കുന്നതിന് ഉള്ളത്. ഈ ഓഫറില്‍ ഏറ്റവും ആകര്‍ഷകമായിട്ടുള്ളത് ഐ-ഫോണ്‍, ആന്‍ഡ്രോയ്‌ഡ്, ബ്ലാക്ക്‌ബെറി ഉള്‍പ്പെടെ ആളുകള്‍ സ്വന്തമാക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധി ഫോണുകള്‍ ലഭ്യമാണെന്നുള്ളതു കൂടിയാണ്. കൂടുതല്‍ സമയം ഫോണില്‍ സംസാരിക്കുന്നതിന് ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് സ്വന്തമാക്കാന്‍ പറ്റിയ ഏറ്റവും നല്ലൊരു കോണ്‍ട്രാക്ട് ആയിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.



ഐ-ഫോണ്‍ കോണ്‍ട്രാക്ട് എല്ലാം ഇപ്പോള്‍ വരുന്നത് ഇന്റര്‍നെറ്റ് സൗകര്യത്തോട് കൂടിയാണ്. പക്ഷേ പല കമ്പനികളുടെ താരിഫിലും ഡേറ്റാ ഡൗണ്‍ലോഡ് 500 എം.ബിയോ അല്ലെങ്കില്‍ അതുപോലെ പരിമിതപ്പെടുത്തിയിട്ടുണ്ടായിരിക്കും. ത്രീ നെറ്റ്‌വര്‍ക്ക് മാത്രമാണ് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് യൂസേജ് അനുവദിക്കുന്ന യു.കെയിലെ നിലവിലുള്ള ഒരേയൊരു കമ്പനി. എന്നാല്‍ പല സ്ഥലങ്ങളിലും ആവശ്യത്തിന് സിഗ്‌നല്‍ ഇല്ലാത്തതും മറ്റും ത്രീ കോണ്‍ട്രാക്ട്‌ ഫോണ്‍ എടുത്തിട്ടുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 250 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതത്രെ. മാത്രവുമല്ല കൂടുതല്‍ ഡേറ്റ ഉപയോഗിക്കാന്‍ പറ്റുന്ന സ്മാര്‍ട്ട് ഫോണുകളാണ് ആളുകള്‍ സ്വന്തമാക്കാന്‍ താത്‌പര്യപ്പെടുന്നതും. മാര്‍ക്കറ്റിലെ ഈ അവസരം മുതലെടുക്കുന്നതിനാണ് ഇത്രയും അവിശ്വസനീയമായ നിരക്ക് നല്‍കി ടി-മൊബൈല്‍ ഇറങ്ങിയിരിക്കുന്നതെന്ന് കരുതപ്പെടുന്നു.



ഈ താരിഫില്‍ എടുക്കുന്ന ഫോണുകളില്‍ നിന്നും ലാപ്‌ടോപിലേയ്ക്കോ ടാബ്‌ലറ്റുകളിലേയ്ക്കോ ഇന്റര്‍നെറ്റ് കണക്‌ഷന്‍ എടുക്കുന്നതിനും അധിക ചാര്‍ജ് ഉണ്ടാവില്ലെന്നുള്ളതും ഇതിനെ ആകര്‍ഷകമാക്കുന്നു. 16 ജി.ബി ഐ-ഫോണ്‍ 4-എസ് 99 പൗണ്ട് മുന്‍കൂര്‍ നല്‍കി സ്വന്തമാക്കിയാല്‍ പ്രതിമാസം 36 പൗണ്ടിന് രണ്ട് വര്‍ഷത്തെ കോണ്‍ട്രാക്ട് ലഭിക്കും. എല്ലാ ടി-മൊബൈല്‍ ഫോണുകളിലേയ്ക്കും എത്ര സമയം വേണമെങ്കിലും വിളിയ്ക്കാം എന്നതിനു പുറമേ മറ്റ് കമ്പനികളുടെ നെറ്റ്‌വര്‍ക്കുകളിലേയ്ക്ക് 2,000 മിനുട്ട് പ്രതിമാസം ഫോണ്‍ ചെയ്യാം. ഈ സമയം പോരാ മറ്റ് നെറ്റ്‌വര്‍ക്കുകളിലേയ്ക്ക് ഫോണ്‍ ചെയ്യാനുള്ള സമയം എന്നു തോന്നുന്നവര്‍ക്ക് 41 പൗണ്ട് നല്‍കിയാല്‍ അതും അണ്‍ ലിമിറ്റഡ്‌ ആകും. സാംസങ് ഗാലക്സി, എച്ച്.ടി.സി സെന്‍സേഷന്‍ എന്നീ ഫോണുകള്‍ ഉള്‍പ്പെടെ പല മുന്‍നിര സ്മാര്‍ട്ട് ഫോണുകളും ഈ കോണ്‍ട്രാക്ടിനൊപ്പം ലഭ്യമാണ്

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger